

ചെന്നൈ: താന്‍ നിരാശനാണെന്നും കാരണം എന്താണെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും രജനികാന്ത്. രജനി മക്കള്‍ മണ്‍റം ഭാരവാഹികളുടെ മീറ്റിങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇത് പറഞ്ഞത്. എന്താണ് തന്നെ അസ്വസ്ഥനാക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. ദേശീയ പൗരത്വ നിയമത്തിനുലും എന്‍പിആറിലും ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സംസാരിക്കണം എന്നാവശ്യപ്പെട്ട് ഒരുവിഭാഗം മുസ്ലിം നേതാക്കള്‍ തന്നെവന്നു കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ടാണ് ആര്‍എംഎം ജില്ലാ സെക്രട്ടറിമാരോട് രജനികാന്ത് ആശയവിനിമയം നടത്തിയത്.
പല കാര്യങ്ങളിലും ഞങ്ങള്‍ ആശയവിനിമയം നടത്തി. അവര്‍ എല്ലാവരും സംതൃപ്തരാണ്. എന്നാല്‍ ഒരു കാര്യത്തില്‍, എനിക്ക് സംതൃപ്തി ലഭിച്ചിട്ടില്ല. അത് മാത്രമാണ് ഒരു നിരാശ. ഇപ്പോള്‍ അതിനെക്കുറിച്ച് സംസാരിക്കാന്‍ താപര്യമില്ല, സമയമാകുമ്പോള്‍ പറയാം'- ചര്‍ച്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അത് വ്യകക്തിപരമായ പ്രശ്‌നമാണെന്നും രജനി കൂട്ടിച്ചേര്‍ത്തു.
മുസ്ലിം നേതാക്കളുമായി നടത്തിയ ചര്‍ച്ചയെക്കുറിച്ചുള്ള ചോദ്യത്തിന്, സമാധാനത്തിന് വേണ്ടി അവര്‍ എന്തും ചെയ്യാന്‍ തയ്യാറാണെന്നും അവരുടെ പ്രയത്‌നത്തിനൊപ്പം താനുണ്ടാകുമെന്നും രജിന മറുപടി നല്‍കി.
പൗരത്വ നിയമവിഷയത്തില്‍ തനിക്ക് രാഷ്ട്രീയക്കാരോടല്ല, മത നേതാക്കളോടാണ് ചര്‍ച്ച നടത്തേണ്ടതെന്നും അതിന് ശേഷം പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമല്‍ഹാസനുമായി രാഷ്ട്രീയത്തില്‍ കൈകോര്‍ക്കുമോ എന്ന ചോദ്യത്തിന് സമയം മറുപടി നല്‍കുമെന്നായിരുന്നു ഉത്തരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
