

മോഹന്ലാലും രഞ്ജിത്തും മൂന്നു വര്ഷത്തെ ഇടവേളക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് 'ഡ്രാമ'. അതിനിടെ ഷൂട്ടിങ് പൂര്ത്തിയ ചിത്രത്തിന്റെ വിശേഷങ്ങള് പങ്കുവയ്ക്കുകയാണ് മോഹന്ലാല്. ഇത് സ്പിരിറ്റ് പോലെ ഒരു പാവം ഹാസ്യചിത്രമായിരിക്കുമെന്നാണ് താരം പറയുന്നത്.
'ഷൂട്ടിംഗ് പൂര്ത്തിയായി. ഹാസ്യത്തില് പൊതിഞ്ഞ ഒരു നല്ല ചിത്രമാണ് ഡ്രാമ. സ്പിരിറ്റ് പോലെ തന്നെ. വളരെ വൈകാരികമായാണ് ഈ സിനിമയുടെ കഥ മുന്നോട്ടുപോകുന്നത്. കുടുംബചിത്രമാണിത്. സൂപ്പര്സ്റ്റാര് ഘടകങ്ങള് ചേര്ന്നുള്ള സിനിമയാണ് ഇതെന്ന് പ്രതീക്ഷിക്കരുത്. വലിയ ആക്ഷന് സീനുകളോ കിടിലന് ഡയലോഗുകളോ ഒന്നും ചിത്രത്തിലില്ല. ഇതൊരു പാവം ചിത്രമാണ്'- മോഹന്ലാല് പറഞ്ഞു.
സിനിമയുടെ പ്രധാനലൊക്കേഷന് ലണ്ടന് ആണ്. നിരഞ്ജ് മണിയന്പിള്ള, രണ്ജി പണിക്കര്, സുരേഷ് കൃഷ്ണ, ബൈജു, ആശ ശരത്ത്, കനിഹ, ബേബി ലാറ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ മൂന്ന് പ്രമുഖ സംവിധായകരും ചത്രത്തില് കഥാപാത്രങ്ങളായെത്തുന്നുണ്ട്.
ദിലീഷ് പോത്തന്, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തില് വ്യത്യസ്ത കഥാപാത്രങ്ങളായെത്തുന്ന സംവിധായകര്. വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പന്. എഡിറ്റിങ് പ്രശാന്ത് നാരായണന്. വര്ണ്ണചിത്ര ഗുഡ്ലൈന് പ്രൊഡക്ഷന്സ്, ലില്ലിപാഡ് മോഷന് പിക്ച്ചേഴ്സ് യു.കെ.ലിമിറ്റഡ് എന്നീ ബാനറുകളില് മഹാ സുബൈറും, എം.കെ. നാസറും ചേര്ന്നാണ് നിര്മാണം. ചിത്രം ആഗസ്റ്റ് 24ാം തീയതി തീയേറ്ററുകളിലെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates