ഒരു പെണ്‍കുട്ടിയെ പോലെ അഭിനയിച്ചു; ഫാസിലിന്റെ അഭിനയം കണ്ട് ഞെട്ടിയെന്ന് പൃഥിരാജ് (വീഡിയോ)

ഒരു പെണ്‍കുട്ടിയെ പോലെ അഭിനയിച്ചു; ഫാസിലിന്റെ അഭിനയം കണ്ട് ഞെട്ടിയെന്ന് പൃഥിരാജ് (വീഡിയോ)

സിനിമയില്‍ വരുന്നതിന് മുന്‍പ് ഒരിക്കല്‍ അമ്മ പറഞ്ഞിട്ട് ഞാന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നിരുന്നു
Published on

ലൂസിഫര്‍ എന്ന ചിത്രത്തിലൂടെ വീണ്ടും കാമറയ്ക്ക് മുന്നിലെത്തുകയാണ് സംവിധായകന്‍ ഫാസില്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ അച്ഛനായാണ് ഫാസില്‍ എത്തുന്നത്. 

ഫാസിലിനെ തെരഞ്ഞടുത്തതിനെ പറ്റി പൃഥിരാജ് പറയുന്നു. അദ്ദേഹം ഒരു മികച്ച നടനാണെന്ന് മനസ്സിലാക്കുന്നത് പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണെന്ന് പൃഥ്വി പറയുന്നു. ''ഫാസില്‍ എന്നല്ല പാച്ചിക്ക എന്നാണ് അടുപ്പമുള്ളവര്‍ അദ്ദേഹത്തെ വിളിക്കുന്നത്. സിനിമയില്‍ വരുന്നതിന് മുന്‍പ് ഒരിക്കല്‍ അമ്മ പറഞ്ഞിട്ട് ഞാന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നിരുന്നു. അന്ന് ഞാന്‍ പതിനൊന്നാം ക്ലാസിലാണ് പഠിക്കുന്നത്. എന്നെ കണ്ടപ്പോള്‍ പാച്ചിക്ക അമ്മയോട് പറഞ്ഞു. എനിക്ക് ഇവനെ സ്‌ക്രീന്‍ ടെസ്റ്റ് ചെയ്യണമെന്ന്. അങ്ങനെ പാച്ചിക്ക പറഞ്ഞതുപോലെ ഞാന്‍ സ്‌ക്രീന്‍ ടെസ്റ്റിന് ചെന്നു. എനിക്കൊപ്പം ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. 

സീന്‍ എടുക്കും മുന്‍പ് പാച്ചിക്ക ഞങ്ങള്‍ക്ക് എങ്ങനെ അഭിനയിക്കണമെന്ന് വിവരിച്ചുനല്‍കി. ആദ്യം എനിക്ക് പറഞ്ഞുതന്നു. തൊട്ടുപിന്നാലെ ആ പെണ്‍കുട്ടിക്കും. ഞാന്‍ അത്ഭുതപ്പെട്ടുപ്പോയി. അന്ന് എനിക്ക് മനസ്സിലായി അദ്ദേഹം ഒരു മികച്ച നടനും കൂടിയാണെന്ന്. അന്ന് എനിക്കൊപ്പം ഉണ്ടായിരുന്ന ആ പെണ്‍കുട്ടി അസിന്‍ തോട്ടുങ്കല്‍ ആണ്. 

ലൂസിഫറില്‍ അഭിനയിക്കണമെന്ന് പറയാന്‍ ഞാന്‍ പാച്ചിക്കയെ നേരില്‍ പോയി കണ്ടു. ഫോണിലൂടെ പറയാന്‍ എനിക്ക് ഭയമായിരുന്നു. അദ്ദേഹം നോ പറഞ്ഞാല്‍ പിന്നെ ഒന്നും ചെയ്യാന്‍ സാധിക്കില്ലല്ലോ. നേരില്‍ കണ്ടപ്പോള്‍ പാച്ചിക്കയോട് പറഞ്ഞു, അഭിനയിക്കണം, പറ്റില്ലെന്ന് മാത്രം പറയരുത്. അങ്ങനെയാണ് അദ്ദേഹം ലൂസിഫറില്‍ എത്തുന്നത്''പൃഥ്വിരാജ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com