ഒരു ഭാഗത്തെ മുടി പറ്റെ വെട്ടി, കാണാന്‍ കൊള്ളില്ലെന്ന് ആരാധകര്‍; സ്വസ്തികയുടെ പ്രതികരണം ഇങ്ങനെ 

മേക്കപ്പും ഫില്‍റ്ററുകളും ഒന്നും ഉപയോഗിക്കാത്തതുകൊണ് ഫോട്ടോ മോശമാണെന്നാണ് അഭിപ്രായം
ഒരു ഭാഗത്തെ മുടി പറ്റെ വെട്ടി, കാണാന്‍ കൊള്ളില്ലെന്ന് ആരാധകര്‍; സ്വസ്തികയുടെ പ്രതികരണം ഇങ്ങനെ 
Updated on
1 min read

പുതിയ ഹൈയര്‍സ്റ്റൈലിലുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് നടി സ്വസ്തിക മുഖര്‍ജി. മുടിയുടെ ഒരു ഭാഗം പറ്റെ വെട്ടി മറുവശത്ത് നീളന്‍ മുടി നിര്‍ത്തിയാണ് താരത്തിന്റെ പുതിയ സ്റ്റൈല്‍. എനിക്ക് പറക്കാന്‍ ചിറകുകള്‍ വേണ്ട. എന്റെ അലങ്കോലപ്പെട്ട തല മാത്രം മതി എന്ന് കുറിച്ചാണ്  നടി ചിത്രം പുറത്തുവിട്ടത്. 

സ്വസ്തികയുടെ പുത്തന്‍ ലുക്ക് ഗംഭീരമായിട്ടുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം. എന്നാല്‍ ഹെയര്‍സ്റ്റൈന്‍ അടിപൊളിയാണെങ്കിലും നടിയെ കാണാന്‍ കൊള്ളില്ലെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു. മേക്കപ്പും ഫില്‍റ്ററുകളും ഒന്നും ഉപയോഗിക്കാത്തതുകൊണ് ഫോട്ടോ മോശമാണെന്നാണ് ഇയാളുടെ അഭിപ്രായം. 

അതേസമയം ഈ വിമര്‍ശനത്തോട് സ്വതസിദ്ധമായ ശൈലിയില്‍ മറുപടി പറഞ്ഞിരിക്കുകയാണ് നടി. 'ബാഡ് ഈസ് ഇന്‍. ചിയേഴ്‌സ് ടു ലുക്കിങ് ബാഡ്' എന്നാണ് സ്വസ്തിക പ്രതികരിച്ചത്. ഈ മറുപടിയില്‍ നടിയുടെ നിരവധി ആരാധകര്‍ പിന്തുണയറിയിച്ചെത്തിയിട്ടുണ്ട്. 

മുകേഷ് ഛബ്ര ഒരുക്കിയ ദില്‍ ബെച്ചാരെയിലാണ് സ്വസ്തിക അവസാനമായി അഭിനയിച്ചത്. ഇതിനുമുന്‍പ് പടാല്‍ ലോക് എന്ന വെബ് സീരീസിലും നടി അഭിനയിച്ചികുന്നു. അടുത്തതായി ഒരു ബംഗാളി സിനിമയാണ് നടിയുടേതായി പുറത്തെത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com