ഒരു വ്യക്തിയെ ഉന്നംവച്ചുള്ള ആക്രമണം മൊത്തം സിനിമയിലേക്കും; മൈ സ്റ്റോറിക്ക് അജു വര്‍ഗ്ഗീസിന്റെ പിന്തുണ (വീഡിയോ)

ഒരു വ്യക്തിയെ മാത്രം ഉന്നംവച്ചുള്ള ആക്രമണം ആ മൊത്തം സിനിമയിലോട്ടുമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഈ പ്രവണത കുറയ്ക്കണമെന്നും അജു പറയുന്നു
ഒരു വ്യക്തിയെ ഉന്നംവച്ചുള്ള ആക്രമണം മൊത്തം സിനിമയിലേക്കും; മൈ സ്റ്റോറിക്ക് അജു വര്‍ഗ്ഗീസിന്റെ പിന്തുണ (വീഡിയോ)
Updated on
1 min read

പൃഥ്വിരാജിനെയും പാര്‍വതിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത മൈ സ്‌റ്റോറിക്കെതിരെയുള്ള  ആക്രമണം തീയറ്ററുകളിലും തുടരുകയാണെന്ന് റോഷിനി ദിനകര്‍ കഴിഞ്ഞദിവസം തുറന്നുപറഞ്ഞിരുന്നു. ചിത്രത്തിലെ ഗാനം പുറത്തുവിട്ടപ്പോള്‍ മുതല്‍ ആരംഭിച്ച സൈബര്‍ ആക്രമണം റിലീസിന് ശേഷവും വേട്ടയാടികൊണ്ടിരിക്കുകയാണ് എന്നാണ് സംവിധായികയുടെ ആരോപണം. ഈ വിഷയത്തില്‍ മൈ സ്റ്റോറിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ അജു വര്‍ഗ്ഗീസ്. 

കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത മൈ സ്റ്റോറി മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറികൊണ്ടിരിക്കുകയാണെന്ന് പറഞ്ഞുതുടങ്ങുന്ന വീഡിയോയിലൂടയാണ് അജു മൈ സ്‌റ്റോറിക്കുള്ള തന്റെ പിന്തുണ അറിയിച്ചിരിക്കുന്നത്. ഒരു വ്യക്തിയെ മാത്രം ഉന്നംവച്ചുള്ള ആക്രമണം ആ മൊത്തം സിനിമയിലോട്ടുമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഈ പ്രവണത കുറയ്ക്കണമെന്നും അജു പറയുന്നു.

വലിയ ബഡ്ജറ്റില്‍ വിദേശ രാജ്യങ്ങളില്‍ ചിത്രീകരിച്ച സിനിമയാണിതെന്നും രസകരമായ ലവ് സ്റ്റോറിയും സസ്പന്‍സുമുള്ള ചിത്രമാണിതെന്നും അജു വീഡിയോയില്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com