ഒരു സിനിമാതാരത്തിന് ലവ് ലെറ്റര്‍ എഴുതി കൊടുക്കാന്‍ അവസരം കിട്ടിയാല്‍ അത് ലാലേട്ടനാകും കൊടുക്കുക: അനുമോള്‍

പ്രണയത്തിന്റെ കാര്യത്തില്‍ മോഹന്‍ലാലിനാണ് ഒരു പോയന്റ് കൂടുതലെന്നും നടി പറഞ്ഞു. 
ഒരു സിനിമാതാരത്തിന് ലവ് ലെറ്റര്‍ എഴുതി കൊടുക്കാന്‍ അവസരം കിട്ടിയാല്‍ അത് ലാലേട്ടനാകും കൊടുക്കുക: അനുമോള്‍
Updated on: 
1 min read


 
സിനിമയിലെ ഏകെങ്കിലും ഒരു ടോപ് താരത്തിന് പ്രണയലേഖനമെഴുതിക്കൊടുക്കാന്‍ അവസരം ലഭിച്ചാല്‍ താന്‍ ലാലേട്ടനാകും കൊടുക്കുകയെന്ന് നടി അനുമോള്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇങ്ങനെ പറഞ്ഞത്. പ്രണയത്തിന്റെ കാര്യത്തില്‍ മോഹന്‍ലാലിനാണ് ഒരു പോയന്റ് കൂടുതലെന്നും നടി പറഞ്ഞു. 

'ഒരു ലവ് ലെറ്റര്‍ എഴുതി സിനിമയിലെ ഒരു ടോപ് സ്റ്റാറിന് കൊടുക്കാന്‍ അവസരം കിട്ടിയാല്‍ അത് ലാലേട്ടനാകും കൊടുക്കുക. എല്ലാ ആക്ടേര്‍സിനെയും എനിക്കിഷ്ടമാണ്. പക്ഷെ എനിക്ക് ലാലേട്ടന്റെ റൊമാന്‍സിനോട് ഒരു പ്രത്യേക ഇഷ്!ടമുണ്ട്. മമ്മൂക്കയെയും എനിക്കിഷ്ടമാണ്. പക്ഷെ റൊമാന്‍സിന്റെ കാര്യത്തില്‍ ലാലേട്ടനാണ് ഒരു പോയിന്റ് കൂടുതല്‍'- അനുമോള്‍ വ്യക്തമാക്കി.

അതേസമയം മമ്മൂക്കയെ കുറച്ച് സീരിയസ് ആയി കാണപ്പെടുന്നതുകൊണ്ട് ലൗവ് ലെറ്റര്‍ കൊടുക്കാന്‍ കൈവിറക്കുമെന്നാണ് അനുമമചറപ പറയുന്നത്. 'ലാലേട്ടനാകുമ്പോള്‍ കുറച്ച് റൊമാന്‍സിലൊക്കെ കൊടുക്കാന്‍ പറ്റും. ഒരുമിച്ചഭിനയിക്കാന്‍ ചാന്‍സ് കിട്ടിയാല്‍ ഞാന്‍ ചിലപ്പോള്‍ എന്റെ കഥാപാത്രത്തെയും മറ്റും നോക്കിയേക്കും. പക്ഷെ ലവ് ലെറ്റര്‍ കൊടുക്കുന്നെങ്കില്‍ അത് ലാലേട്ടന് തന്നെയായിരിക്കും'- അനുമോള്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay
Antony Perumbavoor
Sangeeth Prathap, Ancy
Sathyan Anthikad, Mohanal and Anoop Sathyan
X

FOLLOW US

ON GOOGLE DISCOVER