ഒറ്റ ദിവസം കൊണ്ട് 53 ലക്ഷം ഡിസ് ലൈക്കുമായി സഡക് 2; മഹേഷ് ഭട്ടിനോടും ആലിയയോടുമുള്ള ദേഷ്യം തീർത്ത് പ്രേക്ഷകർ

ലോകത്തിൽ ഏറ്റവും കൂടുതല്‍ ഡിസ്‌ലൈക്ക് കിട്ടുന്ന സിനിമയുടെ ട്രെയിലറായി സഡക്ക് 2 മാറും
ഒറ്റ ദിവസം കൊണ്ട് 53 ലക്ഷം ഡിസ് ലൈക്കുമായി സഡക് 2; മഹേഷ് ഭട്ടിനോടും ആലിയയോടുമുള്ള ദേഷ്യം തീർത്ത് പ്രേക്ഷകർ
Updated on: 
1 min read

ആലിയ ഭട്ടിനെ നായികയാക്കി അച്ഛൻ മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന സഡക് 2 ട്രെയിലറിനെതിരെ ഡിസ്ലൈക്ക് പ്രതിഷേധം. റെക്കോഡ് ഡിസ്ലൈക്കാണ് ട്രെയിലർ സ്വന്തമാക്കിയിരിക്കുന്നത്. 24 മണിക്കൂറിനിടെ അൻപത് ലക്ഷത്തിനു മുകളില്‍ ഡിസ്‌ലൈക്ക് ആണ്  ലഭിച്ചത്. ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഡിസ്‍ലൈക്ക് ക്യാംപെയ്ന് പിന്നില്‍. 

മഹേഷ് ഭട്ടിനോടും ആലിയ ഭട്ടിനോടുമുള്ള പ്രതിഷേധ സൂചകമായാണ് ഇത്. ഇങ്ങനെ പോയാല്‍ ലോകത്തിൽ ഏറ്റവും കൂടുതല്‍ ഡിസ്‌ലൈക്ക് കിട്ടുന്ന സിനിമയുടെ ട്രെയിലറായി സഡക്ക് 2 മാറും. ആ​ഗസ്റ്റ് 11 ന് റിലീസ് ചെയ്ത ട്രെയിലർ ഇതിനോടകം 1.8 കോടിയിൽ അധികം പേരാണ് കണ്ടത്. ഇതിൽ 56 ലക്ഷം പേർ ട്രെയിലറിന് ഡിസ്ലൈക്ക് അടിച്ചിട്ടുണ്ട്. കൂടാതെ വിഡിയോയ്ക്ക് താഴെ മഹേഷ് ഭട്ടിനും ആലിയയ്ക്കുമെതിരെ രൂക്ഷ വിമർശനവും ഉയരുന്നുണ്ട്. 

മഹേഷ് ഭട്ടിനേയും റിയ ചക്രബർത്തിയേയും ചേർത്ത് ഉയരുന്ന വിവാദങ്ങളും ബോളിവുഡിലെ നെപ്പോട്ടിസവുമെല്ലാം ആരാധകരെ പ്രകോപിപ്പിക്കുന്നുണ്ട്. ആലിയയ്ക്കൊപ്പം സിനിമാ കുടുംബത്തില്‍ നിന്നു തന്നെയുള്ള ആദിത്യ റോയ് കപൂറാണ് ചിത്രത്തിലെ നായകന്‍, സഞ്ജയ് ദത്തും പ്രധാന വേഷത്തിലെത്തുന്നു. റൊമാന്റിക് ത്രില്ലർ സിനിമയായാണ് സഡക് 2 ഒരുങ്ങുന്നത്. 

ഇരുപതു വർഷത്തിന് ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ഒന്നാം ഭാഗം 29 വർഷങ്ങൾക്ക് മുൻപാണ് റിലീസായത്. സഞ്ജയ് ദത്തും പൂജാഭട്ടും  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്  ബോളിവുഡിൽ വിജയം നേടിയ റൊമാന്റിക് ത്രില്ലർ സിനിമയായിരുന്നു ഇത്. നിലവിൽ ഒടിടി റീലീസായി ഓഗസ്റ്റ് 28ന് സ‍ഡക്ക് 2 പുറത്തിറക്കാനാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ തീരുമാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER