മലയാളത്തിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം ഒടിയന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. കരിമ്പടവും പുതച്ച് രാത്രി നടന്നു നീങ്ങുന്ന ഒടിയനാണ് ടീസറില്‍. ഭയപ്പെടുത്തുന്ന
പശ്ചാത്തല സംഗീതത്തോടു കൂടിയാണ് ഒടിയന്റെ കടന്നു വരവ്. എം ജയചന്ദ്രനാണ് സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുള്ളത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. വിഎ ശ്രീകുമാര്‍ മേനോനാണ് ചിത്രത്തിന്റെ സംവിധാനം. ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് തിരക്കഥാകൃത്ത്. മോഹന്‍ലാലും മഞ്ജു വാര്യറും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുമ്പോള്‍ നടന്‍ പ്രകാശ് രാജ് ആണ് പ്രതിനായക കഥാപാത്രമായി വരുന്നത്. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍.
വാരണാസിയും പാലക്കാടുമായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. മാണിക്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണവേളിയില്‍ പുറത്തിറങ്ങിയ ഒടിയന്റെ പ്രൊമോ വീഡിയോകളെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരുന്നു. മൂന്ന് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള പുതിയ ടീസര്‍ പങ്കുവെച്ചിട്ടുള്ളത് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി തന്നെയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates