ഓണത്തിന് അമ്മയെ കാണാൻ കാമുകനൊപ്പം നയൻതാര പറന്നെത്തി; ചിത്രങ്ങൾ പങ്കുവച്ച് വിഘ്നേശ് 

പ്രൈവറ്റ് ചാർട്ടേഡ് ജെറ്റിൽ ചെന്നൈയിൽ നിന്നു കേരളത്തിൽ എത്തുകയായിരുന്നു ഇരുവരും
ഓണത്തിന് അമ്മയെ കാണാൻ കാമുകനൊപ്പം നയൻതാര പറന്നെത്തി; ചിത്രങ്ങൾ പങ്കുവച്ച് വിഘ്നേശ് 
Updated on
1 min read

തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും കാമുകനും സംവിധായകനുമായ വിഘ്നേശ് ശിവനും ഇക്കുറി ഓണം ആഘോഷിച്ചത് കൊച്ചിയിൽ നയൻതാരയുടെ വീട്ടുകാർക്കൊപ്പമാണ്. പ്രൈവറ്റ് ചാർട്ടേഡ് ജെറ്റിൽ ചെന്നൈയിൽ നിന്നു കേരളത്തിൽ എത്തുകയായിരുന്നു ഇരുവരും. ഓണാഘോഷത്തിന്റെ ചിത്രങ്ങൾ വിഘ്നേശ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ‍



സന്തോഷമായിരിക്കാൻ നമുക്ക് കാരണങ്ങൾ കണ്ടെത്താം, അതിനോടൊപ്പം പ്രതീക്ഷ ചേർത്ത് മെച്ചപ്പെടുത്താം. ഈ മഹാമാരിയുടെ കാലത്ത് എല്ലാവരുടെ മുഖത്തും പുഞ്ചിരിയെത്തിക്കാൻ ആതാണ് ഒരേ ഒരു വഴി, എല്ലാവർക്കും ഓണാശംസ നേരുന്നുകൊണ്ട് വിഘ്നേശ് കുറിച്ചു. 

കോവിഡും ലോക്ക്ഡൗണും ആയതോടെ ഏറെ നാളായി ചെന്നൈയിലായിരുന്നു നയൻതാരയും വിഘ്നേശും. എട്ട് മാസത്തിന് ശേഷമാണ് യാത്ര ചെയ്യുന്നതും വിഘ്നേശ് പറയുന്നു. നാളുകൾക്ക് ശേഷം ആകാശയാത്ര എന്ന കുറിപ്പോടെയാണ് വിഘ്നേശ് ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com