'ഓരോ തവണ ​ഗർഭിണി ആവുമ്പോഴും അസുഖം വില്ലനായി, പല തവണ അബോർഷൻ സംഭവിച്ചു'; തുറന്നു പറഞ്ഞ് ശിൽപ ഷെട്ടി

'ഓരോ തവണ ​ഗർഭിണി ആവുമ്പോഴും അസുഖം വില്ലനായി, പല തവണ അബോർഷൻ സംഭവിച്ചു'; തുറന്നു പറഞ്ഞ് ശിൽപ ഷെട്ടി
Updated on
1 min read

ടുത്തിടെയാണ് ബോളിവുഡ് നടി ശിൽപ ഷെട്ടി വാടക ​ഗർഭപാത്രത്തിലൂടെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് താരത്തെ വിമർശിച്ച് ഒരു വിഭാ​ഗം രം​ഗത്തെത്തിയിരുന്നു. സ്വന്തമായി ​ഗർഭം ധരിക്കുകയോ ദത്തെടുക്കുകയോ ആണ് വേണ്ടത് എന്നായിരുന്നു ഇവരുടെ വിമർശനം. ഇപ്പോൾ വാടക ​ഗർഭധാരണം തെരഞ്ഞെടുക്കാനുള്ള കാരണം തുറന്നു പറയുകയാണ് താരം. അഞ്ച് വർഷത്തോളമായി രണ്ടാമത്തെ കുഞ്ഞിനുവേണ്ടി ശ്രമിക്കുകയാണെന്നും എന്നാൽ നിരവധി തവണ താൻ അബോർഷനായി എന്നാണ് ശിൽപ പറയുന്നത്. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ. 

"വിയാന് ശേഷം ഒരു കുഞ്ഞ് കൂടി വേണമെന്ന് ഒരുപാട് നാളായി ആ​ഗ്രഹിക്കുന്നതാണ്. പക്ഷേ ശരീരത്തിലെ രോ​ഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന ആന്റിഫോസ്ഫോലിപിഡ് സിൻഡ്രോം എന്നെ  വേട്ടയാടാൻ തുടങ്ങി. ഓരോ തവണ ​ഗർഭിണി ആവുമ്പോഴും ആ അസുഖം വില്ലനായി മാറി. പല തവണ അബോർഷൻ സംഭവിച്ചു. വിയാനെ ഒറ്റക്കുട്ടിയായി വളർത്താൻ എനിക്കാ​ഗ്രഹമില്ലായിരുന്നു. കാരണം എനിക്കൊരു സഹോദരിയുണ്ട്, അതിനാൽ തന്നെ സഹോദരങ്ങൾ വേണ്ടതിന്റെ പ്രാധാന്യം എന്താണെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് ദത്തെടുക്കുന്നതിനെ കുറിച്ച വരെ ഞങ്ങൾ ആലോചിച്ചു. പക്ഷേ അപ്പോഴാണ് ദത്തെടുക്കുന്നതിനും ചില പ്രശ്നങ്ങൾ വരുന്നത്. എന്നിട്ടും നാല് വർഷത്തോളം ഞങ്ങൾ കാത്തിരുന്നു. വല്ലാത്ത അവസ്ഥയായിരുന്നു അത്. ഒടുവിലാണ് ഈ മാർ​ഗം സ്വീകരിക്കുന്നത്.- ശിൽപ പറഞ്ഞു. 

കഴിഞ്ഞ അഞ്ച് വർഷമായി രണ്ടാമത്തെ കുഞ്ഞിനായി ശ്രമിക്കുകയായിരുന്നു. മൂന്നാമത്തെ ശ്രമത്തിലാണ് ഇവളെ ഞങ്ങൾക്ക് ലഭിക്കുന്നതെന്നും താരം വ്യക്തമാക്കി. സമിഷ എന്നാണ് ശിൽപയും ഭർത്താവ് രാജ് കുന്ദ്രയും മകൾക്ക് പേരു നൽകിയിരിക്കുന്നത്. ദൈവതുല്യം എന്നാണ് സമിഷ എന്ന വാക്കിന് അർത്ഥം. വിയാനാണ് താരത്തിന്റെ മൂത്ത മകൻ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com