ഓസ്ട്രേലിയയിലെ ക്യൂട്ട് കസിനുമായി വീണ്ടും ഒന്നിച്ച് പാർവതി; വർക്കൗട്ട് ചിത്രങ്ങൾ വൈറൽ 

കാലങ്ങൾക്ക് ശേഷം ആ ക്യൂട്ട് കസിനുമായി കണ്ടുമുട്ടിയതിന്റെ സന്തോഷത്തിലാണ് പാർവതി
ഓസ്ട്രേലിയയിലെ ക്യൂട്ട് കസിനുമായി വീണ്ടും ഒന്നിച്ച് പാർവതി; വർക്കൗട്ട് ചിത്രങ്ങൾ വൈറൽ 
Updated on
1 min read

ഞ്ജലി മേനോൻ ചിത്രം ബാം​ഗ്ലൂർ ഡെയ്സ് റിലീസ് ചെയ്തിട്ട് ആറ് വർഷം പിന്നിട്ടെങ്കിലും സിനിമയിലെ ഓരോ കഥാപാത്രവും ആരാധകർക്ക് ഏറെ പ്രിയങ്കരമാണ് ദുൽക്കർ സൽമാൻ, നിവിൻ പോളി, നസ്രിയ നസീം, ഫഹദ് ഫാസിൽ, പാർവ്വതി, ഇഷ തൽവാർ, നിത്യ മേനോൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരന്ന ചിത്രത്തിലെ ചെറിയ കഥാപാത്രങ്ങൾ പോലും ശ്രദ്ധനേടിയിരുന്നു. ഇത്തരത്തിൽ ശിശിര അവതരിപ്പിച്ച കഥാപാത്രവും സിനിമാപ്രേമികൾ ഏറ്റെടുക്കുകയായിരുന്നു. പാർവതി അവതരിപ്പിച്ച ആർ ജെ സെറ എന്ന കഥാപാത്രത്തിന്റെ 'ഓസ്ട്രേലിയയിലെ ക്യൂട്ട് കസിൻ' ആയാണ് ശിശിര ചിത്രത്തിലെത്തിയത്. 

കാലങ്ങൾക്ക് ശേഷം ആ ക്യൂട്ട് കസിനുമായി കണ്ടുമുട്ടിയതിന്റെ സന്തോഷത്തിലാണ് പാർവതി. നല്ല സുഹൃത്തുക്കളായ പാർവതിയും ശിശിരയും ഒന്നിച്ച വർക്കൗട്ട്  ചെയ്യുന്ന ചിത്രങ്ങൾ താരം പങ്കുവച്ചു. മുമ്പും ഇരുവരും ഒന്നിച്ച് വ്യായാമം ചെയ്യുന്ന നിമിഷങ്ങൾ ഇവരുടെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ ആരാധകർ കണ്ടിട്ടുണ്ട്. പുതിയ ചിത്രങ്ങളും ഇതിനോടകം വൈറലായിക്കഴിഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com