കമലയെ മിസ് ചെയ്യുമെന്ന് ട്രംപ്; സിനിമയുടെ പ്രമോഷന്‍ ഏറ്റെടുത്തതിന് നന്ദി പറഞ്ഞ് അജു; ട്രോള്‍

അജു വര്‍ഗീസ് പ്രധാന വേഷത്തില്‍ എത്തിയ കമല കാണാന്‍ പറ്റാത്തതിന്റെ വിഷമമാണ് ട്രംപിന് എന്നാണ് ചില ട്രോളന്മാരുടെ കണ്ടെത്തല്‍
കമലയെ മിസ് ചെയ്യുമെന്ന് ട്രംപ്; സിനിമയുടെ പ്രമോഷന്‍ ഏറ്റെടുത്തതിന് നന്ദി പറഞ്ഞ് അജു; ട്രോള്‍
Updated on: 
1 min read


യുഎസ് പ്രസിഡന്റ് ഡൊണാള്‍ ട്രംപിന്റെ ഒരു ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് എതിര്‍ സ്ഥാനാര്‍ത്ഥി കമല ഹാരിസ് പിന്‍മാറിയതുമായി ബന്ധപ്പെട്ടായിരുന്നു ട്രംപിന്റെ ട്വീറ്റ്. എന്നാല്‍ ഈ ട്വീറ്റിന് പുതിയ അര്‍ത്ഥങ്ങള്‍ കണ്ടെത്തുകയാണ് മലയാളികള്‍. അജു വര്‍ഗീസ് പ്രധാന വേഷത്തില്‍ എത്തിയ കമല കാണാന്‍ പറ്റാത്തതിന്റെ വിഷമമാണ് ട്രംപിന് എന്നാണ് ചില ട്രോളന്മാരുടെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട ട്രോളുകള്‍ ഇറങ്ങാന്‍ തുടങ്ങിയതോടെ ചിത്രത്തിന്റെ പ്രമോഷന് ട്രംപിന്റെ വാക്കുകള്‍ ഉപയോഗിക്കുകയാണ് കമല ടീം. 

റ്റൂ ബാഡ്... വി വില്‍ മിസ് യൂ കമല എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. ഒരു ട്രോള്‍ പങ്കുവെച്ച് ട്രംപിന് നന്ദി പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ നായകന്‍ അജു. ഡിസംബര്‍ അഞ്ചിന് കമല ലോകവ്യാപകമായി റിലീസ്  ചെയ്യുമെന്ന വിവരം എല്ലാവരേയും അറിയിച്ചതിന് നന്ദി എന്നാണ് അജു കുറിച്ചത്. എന്തായാലും അജുവിന്റെ കമല ട്രോള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. അജുവിന് അങ്ങ് അമേരിക്കയിലും പിടിയുണ്ടെന്നാണ് ആരാധകരുടെ കമന്റ്. കൂടാതെ മാര്‍ക്കറ്റി രാജാവാണ് അജുവെന്നും പറയുന്നവരുണ്ട്. 

അജുവിനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയ ക്രൈം സസ്‌പെന്‍സ് ത്രില്ലറാണ് കമല. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അജു വര്‍ഗീസ് നായകനായി എത്തുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER