കമല്‍ ഹാസന്റെ പേരുപയോഗിച്ച് ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല:  ശ്രുതി ഹാസന്‍

കമല്‍ ഹാസന്റെ പേരുപയോഗിച്ച് ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല:  ശ്രുതി ഹാസന്‍
Updated on
1 min read

സിനിമ മേഖലയില്‍ തന്നെ സ്വന്തം പേരില്‍ അറിയപ്പെടുന്നതിനാണ് പ്രയത്‌നിക്കുന്നതെന്ന് ഉലകനായകന്‍ കമല്‍ ഹാസന്റെയും സരികയുടെയും മകളായ ബോളിവുഡ് നടി ശ്രുതി ഹാസന്‍. ഇവരുടെ മക്കളായതില്‍ എനിക്ക് വലിയ അഭിമാനമുണ്ട്. എന്നാല്‍ ഇവരുടെ പേര് ഉപയോഗിച്ച് ഒരു സിനിമയിലും അഭിനയിക്കാത്തതിന്റെ അഭിമാനവും തനിക്കുണ്ടെന്നാണ് ശ്രുതി വ്യക്തമാക്കിയത്.

തമിഴ്, ഹിന്ദി, കന്നട തുടങ്ങിയ ഇന്‍ഡസ്ട്രികളില്‍ താരപ്പകിട്ടുള്ള ശ്രുതി ഹാസന്‍ തന്റെ പുതിയ ചിത്രമായ ബെഹന്‍ ഹോഗി തേരി എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി ആളുകള്‍ പറയുന്നത് ഞാന്‍ കമല്‍ ഹാസന്റെയും സരികയുടെയും മകളായതിനാലാണ് സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതെന്ന്. തന്നെ സംബന്ധിച്ച് അത്തരത്തിലുള്ള ഒരു കാര്യം ഇതുവരെ ഉണ്ടായിട്ടില്ലെന്നും ശ്രുതി ഹാസന്‍.

ബെഹന്‍ ഹോഗി തേരി ട്രെയിലര്‍ കാണാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com