കൊറോണ പടർന്നു പിടിച്ചതോടെ രാജ്യത്തെ സിനിമ ഷൂട്ടിങ്ങുകളെല്ലാം നിർത്തിവെച്ചിരിക്കുകയാണ്. സർക്കാർ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടന്നതോടെ നിരവധി പേർ ഇപ്പോൾ വീടിനുള്ളിൽ കഴിച്ചുകൂട്ടുകയാണ്. ഇപ്പോൾ വീട്ടിൽ ബോർ അടിച്ച് ഇരിക്കുന്ന സിനിമ ഭ്രാന്തന്മാർക്കായി ഒരു പ്ലാൻ മുന്നോട്ടുവെച്ചിരിക്കുകയാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. നിങ്ങളുടെ മനസിൽ തോന്നുന്ന കഥകൾ എഴുതി അയച്ചോളൂ എന്നും കിടിലം ആണെങ്കിൽ സിനിമയാക്കാമെന്നുമാണ് ജൂഡ് ഫേയ്സ്ബുക്ക് കുറിപ്പിൽ പറയുന്നത്.
കഥകൾ അയക്കേണ്ട മെയിൽ ഐഡിയും നൽകിയിട്ടുണ്ട്. പോസിറ്റീവും നെഗറ്റീവുമായ നിരവധി കമന്റുകൾ പോസ്റ്റിന് ലഭിക്കുന്നുണ്ട്. മികച്ച കഥയാണെങ്കിൽ അത് നിങ്ങൾ അടിച്ചു മാറ്റി സിനിമയാക്കില്ലേ എന്നാണ് ചിലരുടെ ചോദ്യം. എന്നാല്‍ ജൂഡ് ഇതിനോടെല്ലാം പോസ്റ്റീവായാണ് പ്രതികരിച്ചത്. കഥ അയച്ചത് തെളിവാണെന്നും പോസിറ്റീവായി കാണാനുമായിരുന്നു കമന്റ്.
ജൂഡിന്റെ ഫേയ്സ്ബുക്ക് കുറിപ്പ്
വീട്ടിൽ ചുമ്മാ ഇരിക്കുന്ന സിനിമ സ്വപ്നം കാണുന്നവർക്കും എനിക്കും ഒരു എന്റർടൈൻമെന്റ്. ഒരു കുഞ്ഞു ഐഡിയ . നിങ്ങളുടെ മനസ്സിൽ തോന്നുന്ന അല്ലെങ്കിൽ പണ്ടെപ്പോഴോ തോന്നിയ കഥകൾ കുത്തി കുറിച്ച് (സമയമെടുത്ത് മതി, കാരണം സമയം ഇഷ്ടം പോലെ ഉണ്ടല്ലോ ), ഇങ്ങോട്ടു അയച്ചോ . ഞാൻ കുത്തിയിരുന്ന് വായിച്ചോളാ. കിടിലം കഥയാണേ നമുക്ക് സിനിമയാക്കാന്നെ.
ഫോട്ടോ ഒക്കെ അയച്ചു വെറുപ്പിക്കരുതെന്നു അഭ്യർത്ഥിക്കുന്നു ☺️
Send your stories/scripts/synopsis to
boradimattanjude@gmail.com
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates