'കരയാതെ അടക്കിപ്പിടിച്ചു നിന്ന സമയം, എന്താ സംഭവിച്ചത് എന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല'; വികാരഭരിതയായി നടി, കുറിപ്പ് 

ജീവിതത്തിൽ എല്ലാം നഷ്ട്ടപെട്ടു എന്നും ദൈവം ഇല്ല എന്നും തോന്നിയ നിമിഷമായിരുന്നു അതെന്ന് നടി കുറിച്ചു
'കരയാതെ അടക്കിപ്പിടിച്ചു നിന്ന സമയം, എന്താ സംഭവിച്ചത് എന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല'; വികാരഭരിതയായി നടി, കുറിപ്പ് 
Updated on
1 min read

മ്മയുടെ വേർപാടിന്റെ ആറാം വാർഷികത്തിൽ വികാരനിർഭരമായ കുറിപ്പുമായി നടി വീണ നായർ. ആറ് വർഷങ്ങൾക്ക് മുമ്പുള്ള ഈ ദിനം ഓർത്തെടുത്തുകൊണ്ടാണ് വീണയുടെ കുറിപ്പ്. ജീവിതത്തിൽ എല്ലാം നഷ്ട്ടപെട്ടു എന്നും ദൈവം ഇല്ല എന്നും തോന്നിയ നിമിഷമായിരുന്നു അതെന്ന് നടി കുറിച്ചു. എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും അമ്മയില്ലാത്തതിന്റെ നഷ്ടബോധം തന്നെ അലട്ടുന്നതായും താരം കുറിച്ചു. 

വീണ നായരുടെ കുറിപ്പിന്റെ പൂർണ്ണരൂപം

6 വർഷങ്ങൾ മുന്നേ ഈ സമയം, ഇതേ ദിവസം. ജീവിതത്തിൽ എല്ലാം നഷ്ട്ടപെട്ടു എന്നും ദൈവം ഇല്ല എന്നും തോന്നിയ നിമിഷം. 16 ദിവസങ്ങൾ വെന്റിലേറ്ററിൽ കഴിഞ്ഞ്, എന്നന്നേക്കുമായി എന്റെ അമ്മ എന്നെ വിട്ടു പോയ ദിവസം. ഒന്ന് കരയാൻ പോലും പറ്റാതെ, ചുറ്റിനും സംഭവിക്കുന്നത് ഒന്നും മനസ്സിലാവാതെ, അച്ഛന്റെ മനസ് തളരരുത് എന്ന പ്രാർഥനയോടെ കരയാതെ അടക്കിപ്പിടിച്ചു നിന്ന സമയം. എന്താ സംഭവിച്ചത് എന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല. ജീവിതത്തിൽ സന്തോഷം വന്നാലും സങ്കടം വന്നാലും എന്റെ അമ്മയും അച്ഛനും ഇതൊന്നും കാണാനില്ല എന്ന വിഷമം.

അമ്മേ... കൂടെയുള്ളപ്പോൾ അറിഞ്ഞില്ല അമ്മയുടെ വില. അമ്മ ഒപ്പം വേണമായിരുന്നു എന്ന് തോന്നിയ ഒരുപാട് സമയം ഉണ്ടായി. എങ്കിലും അമ്മ സന്തോഷിക്കുന്നുണ്ടാവും. ഏറ്റവും നല്ല അമ്മയെ (sumaamma) ഏല്പിച്ചിട്ടാ എന്റെ അമ്മ പോയത്. അമ്മേ... ഒരുവട്ടം കൂടെ ഒന്ന് കാണാൻ പറ്റിയിരുന്നേൽ....മിസ് യു അമ്മേ.....

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Meghana Raj
kandukonden kandukonden
Alex Paul, Love and U, Asvati Alex
Mammootty
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com