കരൺ ജോഹറിന്റെ വീട്ടിലെ ജോലിക്കാർക്കും കോവിഡ്, അമ്മയ്ക്കും മക്കൾക്കുമൊപ്പം ക്വാറന്റീനിൽ പോകാൻ താരം

കുടുംബവും മറ്റ് ജോലിക്കാരും സുരക്ഷിതരാണെന്നും ആർക്കും ലക്ഷണങ്ങളൊന്നും ഇല്ലെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കരൺ ജോഹർ പറയുന്നു
കരൺ ജോഹറിന്റെ വീട്ടിലെ ജോലിക്കാർക്കും കോവിഡ്, അമ്മയ്ക്കും മക്കൾക്കുമൊപ്പം ക്വാറന്റീനിൽ പോകാൻ താരം
Updated on
1 min read

ബോളിവുഡ് സംവിധായകൻ കരൺ ജോഹറിന്റെ വീട്ടിലെ രണ്ട് ജോലിക്കാർക്ക് കൊറോണ സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങൾ കണ്ടതോടെയാണ് പരിശോധന നടത്തിയത്. തുടർന്ന് രോ​ഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ 14 ദിവസം ക്വാറന്റീനിൽ കഴിയാനാണ് താരത്തിന്റെ തീരുമാനം. 
കുടുംബവും മറ്റ് ജോലിക്കാരും സുരക്ഷിതരാണെന്നും ആർക്കും ലക്ഷണങ്ങളൊന്നും ഇല്ലെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കരൺ ജോഹർ പറയുന്നു. 

അമ്മയും രണ്ട് മക്കളുമാണ് കരൺജോഹറിന്റെ വീട്ടിലുള്ളത്. കോവിഡ് ടെസ്റ്റ് നടത്തിയെങ്കിലും ഫലം നെ​ഗറ്റീവാണെന്നും താരം വ്യക്തമാക്കുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തകരുടെ കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കുകയാണെന്നും കരൺ വ്യക്തമാക്കി. കോവിഡ് രോഗികള്‍ക്ക് ഏറ്റവും മികച്ച ശുശ്രൂഷയും മരുന്നുകളുമാണ് നല്‍കി വരുന്നത്. അവര്‍ രോഗത്തെ പൊരുതി ജയിക്കുമെന്ന വിശ്വാസത്തിലാണ് ഞങ്ങളെന്നും താരം കൂട്ടിച്ചേർത്തു. 

ബോളിവുഡ് നിര്‍മ്മാതാവ് ബോണി കപൂറിന്റെ വീട്ടിലെ ജോലിക്കാരിലും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മകളും നടിയുമായ ജാൻവി കപൂറിനും ഖുശി കപൂറിനുമൊപ്പം ക്വാറന്റീനിൽ കഴിയുകയാണ് അദ്ദേഹം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com