'കറുത്ത് പോയോ' എന്ന് പൃഥ്വിയോട് ആരാധിക; രസികന്‍ മറുപടി നല്‍കി താരം 

സോഷ്യല്‍മീഡിയയില്‍ പൃഥ്വി ഷെയര്‍ ചെയ്ത ചിത്രം ആരാധകര്‍ ഏറ്റെടുത്തുക്കഴിഞ്ഞു
'കറുത്ത് പോയോ' എന്ന് പൃഥ്വിയോട് ആരാധിക; രസികന്‍ മറുപടി നല്‍കി താരം 
Updated on: 
1 min read

കലാഭവന്‍ ഷാജോണ്‍ ഒരുക്കുന്ന ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് നടന്‍ പൃഥ്വിരാജ്. എന്നാലും ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിന്റെ വിശേഷങ്ങള്‍ പൃഥ്വി ഇപ്പോഴും പറഞ്ഞുതീര്‍ന്നിട്ടില്ല. ഇടയ്ക്കിടെ ലൂസിഫര്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന താരം ഷൂട്ടിങ്ങിനിടെ പകര്‍ത്തിയ ഒരു ചിത്രമാണ് ഇന്ന് പങ്കുവച്ചത്. സോഷ്യല്‍മീഡിയയില്‍ പൃഥ്വി ഷെയര്‍ ചെയ്ത ചിത്രം ആരാധകര്‍ ഏറ്റെടുത്തുക്കഴിഞ്ഞു.

പൃഥ്വി പങ്കുവച്ച ചിത്രത്തെക്കാള്‍ ഒരു ആരാധിക കുറിച്ച കമന്റും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ഹിറ്റായിരിക്കുന്നത്. ചിത്രം കണ്ട് 'കറുത്ത് പോയോ' എന്നായിരുന്നു ആരാധികയുടെ ചോദ്യം. ഇതിന് താഴെ 'ഒടുക്കത്തെ വെയില്‍ അല്ലെ 'എന്നാണ് പൃഥ്വി കുറിച്ചത്. ഇതോടെ ആരാധകര്‍ ആവേശത്തിലായി.'എന്നാലെന്താ ഒടുക്കത്തെ ഗ്ലാമറല്ല', 'പൃഥ്വി എപ്പോഴും സ്മാര്‍ട്ടാ' എന്നെല്ലാമായി കമന്റുകള്‍. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Prithviraj Sukumaran (@therealprithvi) on

ഐശ്വര്യ ലക്ഷ്മി, തമിഴ് നടന്‍ പ്രസന്ന, പ്രയാഗ മാര്‍ട്ടിന്‍, മിയ ജോര്‍ജ്, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് ബ്രദേഴ്‌സ് ഡേയിലെ മറ്റ് താരങ്ങള്‍. ഓണം റിലീസ് ആയി ചിത്രം തീയേറ്ററുകളില്‍ എത്തും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER