കലയെ അതിന്റെ യഥാര്‍ഥ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളുന്ന സമൂഹമല്ല നമ്മുടേത്; ഹൈക്കോടതി വിധി സന്തോഷം തരുന്നതെന്ന് ജിലു ജോസഫ്‌

കലയെ അതിന്റെ യഥാര്‍ഥ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളുന്ന സമൂഹമല്ല നമ്മുടേത്; ഹൈക്കോടതി വിധി സന്തോഷം തരുന്നതെന്ന് ജിലു ജോസഫ്‌

ഹൈക്കോടതി വിധി സന്തോഷം തരുന്നതാണ്. എന്റെ ശരീരത്തിന് അപ്പുറമാണ് ഞാന്‍ എന്ന വ്യക്തിയെന്നും ജിലു പറഞ്ഞു
Published on

കൊച്ചി: മുലയൂട്ടുന്ന സ്ത്രീയുടെ ചിത്രം അശ്ലീലമല്ലെന്നും, ഒരാള്‍ക്ക് അശ്ലീലമായി തോന്നുന്നത് മറ്റൊരാള്‍ക്ക് കവിതയായി തോന്നാമെന്നും വിലയിരുത്തിയ കേരള ഹൈക്കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് വിവാദ കവര്‍ ഫോട്ടോയില്‍ മോഡലായി എത്തിയ ജിലു ജോസഫ്. കലയെ അതിന്റെ യഥാര്‍ഥ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യുന്ന സമൂഹമല്ല നമ്മുടേതെന്ന് ജിലു പറഞ്ഞു. 

ഹൈക്കോടതി വിധി സന്തോഷം തരുന്നതാണ്. എന്റെ ശരീരത്തിന് അപ്പുറമാണ് ഞാന്‍ എന്ന വ്യക്തിയെന്നും ജിലു പറഞ്ഞു. ഹര്‍ജിക്കാര്‍ ആരോപിക്കുന്ന അശ്ലീലതയെ ഞങ്ങള്‍ ഒരുപാട് ശ്രമിച്ചിട്ടും കണ്ടുപിടിക്കാന്‍ സാധിച്ചില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസായിരുന്ന ആന്റണി ഡൊമനിക്, ജസ്റ്റിസ് ഡാമ ശേഷാദ്രി നായിഡു എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞത്. 

ഫോട്ടോയുടെ ക്യാപ്ഷനിലും ആണുങ്ങള്‍ക്ക് ആക്ഷേപകരമായ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ല. രാജാ രവിവര്‍മയുടെ ചിത്രങ്ങള്‍ നോക്കുന്ന അതേ കണ്ണുകൊണ്ടാണ് ഈ ചിത്രത്തേയും ഞങ്ങള്‍ നോക്കിയതും അനുഭവിച്ചതെന്നും ബെഞ്ച് വിലയിരുത്തുകയായിരുന്നു. 

പോക്‌സോയുടേയും ബാലനീതി വകുപ്പിന്റേയും ലംഘനമാണ് മുലയൂട്ടുന്ന മുഖചിത്രം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. സദാചാരത്തിനും ഇന്ത്യന്‍ സംസ്‌കാരത്തിനും എതിരാണ് ചിത്രം എന്ന വാദവും കോടതി തള്ളുകയായിരുന്നു. ഇന്ത്യന്‍ കലാ സൃഷ്ടികള്‍ മനുഷ്യ ശരീരത്തെ എന്നും ആസ്വദിക്കുകയും ആഘോഷിക്കുകയും ആണ് ചെയ്തിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com