കാടിനെ അറിഞ്ഞ് ടൊവിനോ; നെല്ലിയാമ്പതി യാത്രയിലെ ചിത്രങ്ങള്‍ 

നെല്ലിയാമ്പതിക്കാട്ടിലും പോത്തുണ്ടി ഡാമിനടുത്തും ധോണി ഹില്‍സിലുമൊക്കെയായി പ്രകൃതിയെ അറിഞ്ഞുകൊണ്ടുള്ള യാത്രയിലാണ് താരം
കാടിനെ അറിഞ്ഞ് ടൊവിനോ; നെല്ലിയാമ്പതി യാത്രയിലെ ചിത്രങ്ങള്‍ 
Updated on: 
2 min read

അടുത്തിടെയായി നടന്‍ ടൊവിനോ തോമസിന്റെ യാത്രകളെല്ലാം കാടുകളിലേക്കാണ്. നെല്ലിയാമ്പതിക്കാട്ടിലും പോത്തുണ്ടി ഡാമിനടുത്തും ധോണി ഹില്‍സിലുമൊക്കെയായി പ്രകൃതിയെ അറിഞ്ഞുകൊണ്ടുള്ള യാത്രയിലാണ് താരം. അവസാനമായി നെല്ലിയാമ്പതി ഫോറസ്റ്റ് റെഞ്ചില്‍ നിന്നുള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ടൊവിനോയുടെ വനയാത്രകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

നീല റൗണ്ട്‌നെക്ക് ടീഷര്‍ട്ടും ജീന്‍സും കൂളിങ് ഗ്ലാസും അണിഞ്ഞ് കൂള്‍ ലുക്കിലാണ് താരം നില്‍ക്കുന്നത്. മലകള്‍ക്കും കോടമഞ്ഞിനും ഇടയിലായി ആരെയും കൊതിപ്പിക്കുന്നതാണ് താരത്തിന്റെ ചിത്രങ്ങള്‍. പാലക്കാടിന്റെ ദൃശ്യഭംഗി നിറയുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 

ഇതിന് മുന്‍പ് ധോണി ഹില്‍സിലെ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിന്റെ ചിത്രവും താരം പങ്കുവെച്ചിരുന്നു. കൂടാതെ കാട്ടുചോലയിലേക്ക് ഊളിയിടുന്നതിന്റെ വിഡിയോയും താരം പങ്കുവെച്ചിരുന്നു. ഫോറന്‍സിക് മൂവിയുടെ ഷൂട്ടിന് ഇടയിലാണ് താരത്തിന്റെ വനയാത്ര.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anna Rajan
MA Nishad
Manju Pillai, Daya Sujith
Akka Trailer
X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com