കാത്തിരുന്ന മാര്‍ഗംകളി എത്തി; ഇട്ടിമാണിയിലെ ഗാനം പുറത്ത്; ഇതെന്തൊരു ഡാന്‍സാണ് ലാലേട്ടാ എന്ന് ആരാധകര്‍

'കുഞ്ഞാടെ നിന്റെ മനസ്സില്‍' എന്ന വിഡിയോ ഗാനമാണ് യൂട്യൂബില്‍ റിലീസ് ചെയ്തത്
കാത്തിരുന്ന മാര്‍ഗംകളി എത്തി; ഇട്ടിമാണിയിലെ ഗാനം പുറത്ത്; ഇതെന്തൊരു ഡാന്‍സാണ് ലാലേട്ടാ എന്ന് ആരാധകര്‍
Updated on
1 min read

സ്റ്റ് ലുക്കിലൂടെ തന്നെ ആരാധകരെ ഞെട്ടിച്ച ചിത്രമാണ് മോഹന്‍ലാലിന്റെ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. ചട്ടയും മുണ്ടും ധരിച്ച് മാര്‍ഗം കളിയ്ക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് പുറത്തുവന്നത്. അന്നു മുതല്‍ മോഹന്‍ലാലിന്റെ ഡാന്‍സ് കാണാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇപ്പോള്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മോഹന്‍ലാലിന്റെ മാര്‍ഗംകളി ഗാനം പുറത്തുവന്നിരിക്കുകയാണ്. 

'കുഞ്ഞാടെ നിന്റെ മനസ്സില്‍' എന്ന വിഡിയോ ഗാനമാണ് യൂട്യൂബില്‍ റിലീസ് ചെയ്തത്. സന്തോഷ് വര്‍മയുെട വരികള്‍ക്ക് 4 മ്യൂസിക്‌സിന്റെതാണു സംഗീതം. ശങ്കര്‍ മഹാദേവന്‍, ബിബി മാത്യൂ ഫോര്‍ മ്യൂസിക്‌സ്, സുല്‍ഫിക്ക്, ദേവിക സൂര്യപ്രകാശ്, വൃന്ദ ഷമീക് ഘോഷ്, ഹരിത ബാലകൃഷ്ണന്‍ എന്നിവരാണു ഗാനം ആലപിച്ചിരിക്കുന്നത്. 

മോഹന്‍ലാലും സിദ്ധിഖുമാണ് ഗാനത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. കൂടാതെ സലിംകുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, കെപിഎസി ലളിത, രാധിക ശരത് കുമാര്‍ എന്നിവരും ഗാനത്തില്‍ എത്തുന്നുണ്ട്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. ഗാനം കണ്ടാല്‍ അറിയാം ചിത്രം സൂപ്പര്‍ഹിറ്റാണെന്ന് എന്നാണ് ആരാധകര്‍ പറയുന്നത്. കൂടാതെ മോഹന്‍ലാലിന്റെ മാര്‍ഗം കളി കണ്ട് ഞെട്ടി നില്‍ക്കുകയാണ് ആരാധകര്‍. എങ്ങനെയാണ് ഇത്ര മനോഹരമായി ഡാന്‍സ് കളിക്കാനാവുന്നത് എന്നാണ് ഭൂരിഭാഗം പേരുടേയും ചോദ്യം. 

ഓണത്തിനാണ് ഇട്ടിമാണി തീയെറ്ററുകളില്‍ എത്തുക. നവാഗതരായ ജിബി, ജോജു എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹണി റോസാണ് നായിക. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com