കാത്തിരുന്ന വിവാഹം ഇങ്ങെത്തി; നയന്‍താരയും വിഘ്‌നേഷും ഒന്നിക്കുന്നു; വിവാഹം ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

ഈ വര്‍ഷം നവംബറോടെ വിവാഹനിശ്ചയമുണ്ടാകും
കാത്തിരുന്ന വിവാഹം ഇങ്ങെത്തി; നയന്‍താരയും വിഘ്‌നേഷും ഒന്നിക്കുന്നു; വിവാഹം ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്
Updated on: 
1 min read

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷും ആരാധകരുടെ ഇഷ്ട പ്രണയജോഡികളാണ്. ഇരുവരും എന്നാണ് ഒന്നിക്കുക എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോള്‍ പുറക്കുവരുന്നത് ഇരുവരുടേയും വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ്. ഇരുവരും അധികം വൈകാതെ ഒന്നാകുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം നവംബറോടെ വിവാഹനിശ്ചയമുണ്ടാകും. അടുത്ത വര്‍ഷം ആദ്യത്തോടെയായിരിക്കും വിവാഹം. 

നാലു വര്‍ഷമായി നയന്‍താരയും വിഘ്‌നേഷും പ്രണയത്തിലാണ്. 2018 ല്‍ ഒരു അവാര്‍ഡ് വേദിയില്‍ വെച്ച് തന്റെ ഭാവി വരന്‍ എന്നാണ് നയന്‍താര വിഗ്നേഷിനെ വിശേഷിപ്പിച്ചത്. ഇതോടെ വിവാഹ അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. തമിഴ് ആചാര പ്രകാരവും ക്രിസ്ത്യന്‍ രീതിയിലും വിവാഹം നടത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

സംവിധായകനും നടനും കൊറിയോഗ്രാഫറുമായ പ്രഭുദേവയുമായുള്ള നയന്‍താരയുടെ പ്രണയം വിവാഹം വരെ എത്തിയതായിരുന്നു. പ്രണയതകര്‍ച്ചയോടെ സിനിമയില്‍ നിന്ന് താരം വിട്ടു നിന്നു. പിന്നീട് തിരിച്ചുവന്ന നയന്‍താര വിഘ്‌നേഷ് സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയാണ് സൂപ്പര്‍താര പദവിയിലേക്ക് വീണ്ടുമെത്തിയത്. സിനിമയുടെ ഷൂട്ടിങ് സെറ്റില്‍വെച്ച് മികച്ച സുഹൃത്തുക്കളായ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ഒന്നിച്ചുള്ള ചിത്രങ്ങള്‍ വിഘ്‌നേഷും നയന്‍താരയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. നയന്‍താരയുടെ ഏറ്റവും പ്രിയപ്പെട്ട ദിവസങ്ങളില്‍ സര്‍പ്രെസുകള്‍ നല്‍കാനും വിഘ്‌നേഷ് മറക്കാറില്ല. ഇരുവരുടേയും ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER