കാമുകിയുടെ ജന്മദിനം ആഘോഷമാക്കി വരുണ്‍ ധവാന്‍; വിഡിയോ  

ഒരു റസ്റ്റോറന്റില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നടുവിലിരുന്ന് പിറന്നാള്‍ കേക്ക് മുറിക്കുന്ന നടാഷയുടെ വിഡിയോയാണ് വരുണ്‍ പങ്കുവച്ചത്
കാമുകിയുടെ ജന്മദിനം ആഘോഷമാക്കി വരുണ്‍ ധവാന്‍; വിഡിയോ  
Updated on: 
1 min read

കാമുകി നടാഷ ദലാലിന്റെ ജന്മദിനം ആഘോഷിക്കുന്നതിന്റെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് നടന്‍ വരുണ്‍ ധവാന്‍. ഒരു റസ്റ്റോറന്റില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നടുവിലിരുന്ന് പിറന്നാള്‍ കേക്ക് മുറിക്കുന്ന നടാഷയുടെ വിഡിയോയാണ് വരുണ്‍ ആരാധകരുമായി പങ്കുവച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by @varun_natasha_addict120 on

കഴിഞ്ഞ മാസം വരുണ്‍ 32-ാം ജന്മദിനം ആഘോഷിച്ചപ്പോള്‍ നടാഷയും ആശംസകള്‍ നേര്‍ന്നിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഇനിയും ഒരുപാട് ഓര്‍മ്മകള്‍ ഒന്നിച്ച് പങ്കുവയ്ക്കാന്‍ കാത്തിരിക്കാനാവുന്നില്ലെന്നാണ് നടാഷ കുറിച്ചത്.

തന്റെ പ്രണയത്തെക്കുറിച്ച് പലതവണ തുറന്നുപറഞ്ഞിട്ടുള്ള വരുണ്‍ അടുത്തിടെ നടാഷയും തന്റെ മാതാപിതാക്കളും ഒന്നിച്ചുള്ള ചിത്രവും പങ്കുവയ്ക്കുകയുണ്ടായി. അഭിമുഖങ്ങളില്‍ നടാഷയെക്കുറിച്ച് വാചാലനാകുന്ന വരുണ്‍ സ്വന്തമായ വ്യക്തിത്വമുള്ള സ്വന്തം അഭിപ്രായങ്ങളുള്ള ആളാണ് നടാഷയെന്നും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും ജീവിതത്തില്‍ നേടേണ്ടവയെക്കുറിച്ചും വളരെ ശക്തമായ കാഴ്ചപാടാണ് അവര്‍ക്കുള്ളതെന്നും പറഞ്ഞിട്ടുണ്ട്. 

ഇരുവരുടെയും വിവാഹം അടുത്ത വര്‍ഷം ഉണ്ടാകുമെന്ന് വരുണിന്റെ അച്ഛന്‍ ഡേവിഡ് ധവാന്‍ മുന്‍പ് പറഞ്ഞിരുന്നു. നടാഷയുമായുള്ള മകന്റെ ബന്ധത്തില്‍ വളരെ സന്തോഷവാനാണെന്നും ഒരു അച്ഛന് ഇതിനേക്കാള്‍ സന്തോഷം മറ്റെന്താണെന്നുമാണ് ഡേവിഡിന്റെ വാക്കുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Madhu Kambikar Dies
Vysakh
Mamitha Baiju, Chembil Ashokan
Joly Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com