കാമുകിയുടെ മുടി മുറിച്ച് രാജ്കുമാർ റാവു; വിഡിയോ കണ്ട് കയ്യടിച്ച് താരങ്ങളും

ലോക്ക്ഡൗൺ ദിനത്തിൽ ഇരുവരും ഒന്നിച്ചാണ് താമസിക്കുന്നത്
കാമുകിയുടെ മുടി മുറിച്ച് രാജ്കുമാർ റാവു; വിഡിയോ കണ്ട് കയ്യടിച്ച് താരങ്ങളും
Updated on
1 min read

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ തങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പമാണ് താരങ്ങളെല്ലാം. കഴിഞ്ഞദിവസം ഭാര്യയുടെ പുരികം ത്രെഡ് ചെയ്തുകൊ‌ടുത്ത് നടൻ സിജു വിൽസൺ ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോൾ ഇതാ ബോളിവുഡ് താരം രാജ്കുമാർ റാവു തന്റെ കാമുകിയുടെ മുടി മുറിച്ചുകൊടുത്തിരിക്കുകയാണ്. 

നടി പത്രലേഖയാണ് രാജ്കുമാറിന്റെ കാമുകി. ലോക്ക്ഡൗൺ ദിനത്തിൽ ഇരുവരും ഒന്നിച്ചാണ് താമസിക്കുന്നത്. ബ്യൂട്ടി പാർലറുകളെല്ലാം അടച്ചതോടെയാണ് കാമുകിയുടെ ഹെയർസ്റ്റൈലിസ്റ്റായി താരം മാറിയത്. പത്രലേഖിക തന്നെയാണ് മുടിവെട്ടുന്നതിന്റെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും ആരാധകരുടെ മനസു കീഴടക്കുകയാണ് വിഡിയോ. നിരവധി താരങ്ങളെയാണ് പ്രണയജോഡികളെ പ്രശംസിച്ച് രം​ഗത്തെത്തിയത്. ഫാത്തിമ സന ഷേയ്ഖ്, അതിഥി റാവു തുടങ്ങിയ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. കൂടാതെ ഇതിന്റെ റിസൽറ്റ് അറിയാനായി കാത്തിരിക്കുന്നുവെന്നും ആരാധകർ പറയുന്നുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 

जहाँ चाह वहाँ राह @rajkummar_rao

A post shared by Patralekhaa (@patralekhaa) on

കഴിഞ്ഞ ദിവസം രാജ്കുമാർ റാവു പകർത്തിയ തന്റെ ഒരു ചിത്രം പത്രലേഖ ആരാധകരുമായി പങ്കുവെച്ചിരുന്നു. വെള്ള ബിക്കിനിയിൽ അതീവസുന്ദരിയായിരുന്നു താരം. രാജ്കുമാർ റാവുവിന്റെ അടിക്കുറിപ്പും ശ്രദ്ധ നേടിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com