കാര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടം; മൂന്ന് നടന്‍മാര്‍ പരിക്കേറ്റ് ആശുപത്രിയില്‍

നടന്‍മാരായ ദര്‍ശന്‍, ദേവരാജ്, ദേവരാജിന്റെ മകന്‍ പ്രജ്വല്‍ ദേവരാജ് എന്നിവരും ഒപ്പമുണ്ടായിരുന്ന സുഹൃത്തുമാണ് അപകടത്തില്‍പെട്ടത്
കാര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടം; മൂന്ന് നടന്‍മാര്‍ പരിക്കേറ്റ് ആശുപത്രിയില്‍
Updated on
1 min read

മൈസൂരു: മൈസൂരു-ബംഗളൂരു റോഡിലുണ്ടായ കാറപകടത്തില്‍ പരിക്കേറ്റ് മൂന്ന് കന്നഡ നടന്‍മാര്‍ ആശുപത്രിയില്‍. നടന്‍മാരായ ദര്‍ശന്‍, ദേവരാജ്, ദേവരാജിന്റെ മകന്‍ പ്രജ്വല്‍ ദേവരാജ് എന്നിവരും ഒപ്പമുണ്ടായിരുന്ന സുഹൃത്തുമാണ് അപകടത്തില്‍പെട്ടത്. ഇവരെ കൊളംബിയ എഷ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ജെഎസ്എസ് അര്‍ബര്‍ ഹാത് ജംഗ്ഷനില്‍ വച്ച് കാര്‍ ഡിവൈഡറില്‍ ഇടിച്ചതിനെത്തുടര്‍ന്നാണ് അപകടമുണ്ടായത്. പുലര്‍ച്ചെ ഏകദേശം മൂന്നുമയോടെയാണ് സംഭവം. ദര്‍ശന്റെ വലതുകാലില്‍ പൊട്ടലുണ്ടായിരുന്നെന്നും സര്‍ജറി നടത്തിയതിനെത്തുടര്‍ന്ന് ഇയാള്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. 

ഒപ്പമുണ്ടായിരുന്നവരുടെ അവസ്ഥ ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടസമയം ആരാണ് വാഹനം ഓടിച്ചിരുന്നതെന്ന് വ്യക്തമായിട്ടില്ല. അപകടസ്ഥലത്തുനിന്ന് കാര്‍ മാറ്റിയിരുന്നതിനാല്‍ ഇത് എവിടേക്കാണ് കൊണ്ടുപോയതെന്നും അറിയേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Aswanth Kok, Madhav Suresh
Ansiba, Tiny Tom
Ramesh Pisharody
Vishal, Vijay
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com