'കാവേരിയാണ് എന്നെ ഉപേക്ഷിച്ചുപോയത്, ഞാൻ ഇപ്പോഴും അവളെ സ്നേഹിക്കുന്നു'; കണ്ണ് നിറഞ്ഞ് ഭർത്താവ്; വിഡിയോ

2010 ലാണ് നടനും തെലുങ്ക് സംവിധായകനുമായ സൂര്യ കിരണിനെ വിവാഹം കഴിക്കുന്നത്
'കാവേരിയാണ് എന്നെ ഉപേക്ഷിച്ചുപോയത്, ഞാൻ ഇപ്പോഴും അവളെ സ്നേഹിക്കുന്നു'; കണ്ണ് നിറഞ്ഞ് ഭർത്താവ്; വിഡിയോ
Updated on: 
1 min read

മലയാളികളുടെ ഇഷ്ട നായികയാണ് കാവേരി. ഒരു കാലത്ത് മലയാളത്തിലെ ശക്തമായ സാന്നിധ്യമായിരുന്ന താരം ഇപ്പോൾ ശ്രദ്ധ പതിപ്പിക്കുന്നത് തെലുങ്ക് സിനിമ മേഖലയിലാണ്. 2010 ലാണ് നടനും തെലുങ്ക് സംവിധായകനുമായ സൂര്യ കിരണിനെ വിവാഹം കഴിക്കുന്നത്. എന്നാൽ ഇരുവരും വിവാഹ മോചനത്തിന് ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന വാർത്തകൾ. സൂര്യ കിരൺ തന്നെയാണ് വിവാഹമോചന വാർത്ത സ്ഥിരീകരിച്ചത്. കാവേരി തന്നെ ഉപേക്ഷിച്ചുപോയതാണെന്നും തനിക്ക് ഇപ്പോഴും അവളെ ഇഷ്ടമാണ് എന്നുമാണ് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞത്.

പുതിയ തെലുങ്ക് ബിഗ് ബോസില്‍ സൂര്യ കിരണും പങ്കെടുത്തിരുന്നു. നാഗാര്‍ജുന അവതരിപ്പിക്കുന്ന ബിഗ് ബോസ് സീസണ്‍ 4-ല്‍ നിന്നും ആദ്യവാരത്തില്‍ തന്നെ എലിമിനേറ്റായി. അതിന് പിന്നാലെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. ‘അതെ, അവൾ എന്നെ ഉപേക്ഷിച്ചുപോയെന്നത് സത്യമാണ്. പക്ഷേ ഞാൻ ഇപ്പോഴും അവളെ സ്നേഹിക്കുന്നു. അതെന്റെ തീരുമാനമായിരുന്നില്ല. എനിക്കൊപ്പം ജീവിക്കാൻ കഴിയില്ലെന്നാണ് അവൾ കാരണമായി പറഞ്ഞത്.’ സൂര്യ കിരൺ പറഞ്ഞു.

വര്‍ഷങ്ങളായി തങ്ങള്‍ ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും, കാവേരിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് താനെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. തെലുങ്കിലും തമിഴിലുമൊക്കെയായി സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു കാവേരിയുടെ വിവാഹം.  നടി സുചിതയുടെ സഹോദരനാണ് സൂര്യ കിരണ്‍. മാസ്‌റ്റർ സുരേഷ് എന്ന പേരിൽ മലയാള സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുള്ള സൂര്യകിരൺ പിന്നീട് സംവിധാനത്തിലേക്ക് കടക്കുകയായിരുന്നു. ഇരുവരും വേർപിരിയലിന്റെ വക്കിലാണെന്ന് നേരത്തേയും റിപ്പോർട്ടുകൾ വന്നിട്ടുണ്ടെങ്കിലും സ്ഥിരീകരിക്കുന്നത് ഇപ്പോഴാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Keerthy Suresh
Jason Sanjay
Antony Perumbavoor
Sangeeth Prathap, Ancy
X

FOLLOW US

ON GOOGLE DISCOVER