

കൊച്ചി: സുഡാനി ഫ്രം നൈജിരീയ എന്ന സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലമായി കിട്ടിയത് ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപമാത്രമാണെന്ന് ചിത്രത്തില്‍ അഭിനയിച്ച നൈജീരിയന്‍ താരം റോബിന്‍സണ്‍. ചിത്രീകരണത്തിനിടെ മതിയായ സൗകര്യങ്ങളോടെ താമസമോ ഭക്ഷണമോ നിര്‍മ്മാതാക്കള്‍ നല്‍കിയില്ലെന്നും നടന്‍ പറയുന്നു. കരാറനുസരിച്ച തുക നല്‍കിയെന്ന് നിര്‍മ്മാതാക്കള്‍ നടന് നല്‍കിയെന്ന വെളിപ്പെടുത്തിയതിന് പിന്നാലെയാണ് നടന്‍ വിശദീകരണം.
ലോ ബജറ്റ് ചിത്രമെന്ന നിലയിലാണ് ചെറിയ പ്രതിഫലത്തിന് അഭിനയിക്കാമെന്നമേറ്റത്. എന്നാല്‍ ചിത്രം കേരളത്തിന് പുറത്ത് മറ്റിടങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന കാര്യം നിര്‍മ്മാതക്കള്‍ തന്നില്‍ നിന്നും മറച്ചുവെച്ചതായും റോബിന്‍സണ്‍ പറയുന്നു. കേരളത്തെ ഞാനേറെ സ്‌നേഹിക്കുന്നു. തന്റെ പ്രതികരണം കേരളത്തയോ മലയാള സിനിമയെയോ അപകീര്‍ത്തിപ്പെടുത്താനല്ല. കേരള സര്‍ക്കാരില്‍ നിന്നും മലയാള ചലചിത്ര മേഖലയില്‍ നിന്നും ഒരു നടന് അര്‍ഹമായ പ്രതിഫലം ലഭിക്കുന്നതിന് വേണ്ടിയാണ് താന്‍ വീണ്ടും ഇക്കാര്യം ഉന്നയിക്കുന്നതെന്നും നടന്‍ വ്യക്തമാക്കി
ചെറിയ നിര്‍മ്മാണചെലവില്‍ പൂര്‍ത്തീയാക്കേണ്ടിയിരുന്ന ഒരു സിനിമ എന്ന നിലയില്‍ ഞങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന വേതനത്തെ സംബന്ധിച്ച വ്യക്തമായ ചിത്രം നല്‍കുകയും ഒരു നിശ്ചിത തുകക്ക് മേല്‍ അദ്ദേഹം രേഖാമൂലം സമ്മതിക്കുകയും ചെയ്തതിന് ശേഷമാണ് കരാര്‍ തയാറാക്കിയത്. ആ കരാറനുസരിച്ചുള്ള തുക അദ്ദേഹത്തിന് കൈമാറിയതുമാണ്. സിനിമാ വ്യവസായത്തിന്റെ സ്വാഭാവികമായ സമയക്രമങ്ങളോടെയല്ലാതെ ലാഭവിഹിതം ഞങ്ങളുടെ പക്കല്‍ എത്തുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അത് ഞങ്ങളുടെ പക്കല്‍ എത്തി കണക്കുകള്‍ തയാറാക്കിയതിനു ശേഷം മാത്രമേ സമ്മാനത്തുകകളെ സംബന്ധിച്ച തീരുമാനങ്ങളിലെക്ക് പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ. ഈ സിനിമയുടെ വിജയത്തിന് അദ്ദേഹം നല്‍കിയ വിലകല്‍പ്പിക്കാനാവാത്ത പങ്കിനോട് നീതിപുലര്‍ത്താന്‍ കഴിയും വിധമുള്ള ഒരു സമ്മാനത്തുക നല്‍കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കുണ്ടായിരുന്നു. അതിന് സാധിക്കുമാറ് വിജയം സിനിമക്കുണ്ടാവട്ടെ എന്ന് ഞങ്ങള്‍ ഇപ്പോഴും പ്രാര്‍ത്ഥിക്കുന്നുവെന്നായിരുന്നു നിര്‍മ്മാതാക്കളുടെ വിശദീകരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates