കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് നിലത്തുറങ്ങി ടൊവിനോ; വൈറല്‍ ചിത്രത്തിന് പിന്നില്‍ 

എടക്കാട് ബറ്റാലിയന്‍ 06 ന്റെ സോങ് ഷൂട്ടിന് ശേഷം മടക്ക യാത്രയ്ക്കായി ലെഹ് എയര്‍പോര്‍ട്ടില്‍ വിശ്രമിക്കുന്ന സിനിമ സംഘത്തിന്റെ ചിത്രമാണിത്
കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് നിലത്തുറങ്ങി ടൊവിനോ; വൈറല്‍ ചിത്രത്തിന് പിന്നില്‍ 
Updated on
1 min read

കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് നിലത്തുറങ്ങുന്ന നടന്‍ ടൊവിനോയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഇതിന്റെ പിന്നിലെ സത്യം അന്വേഷിക്കുകയാണ് ആരാധകര്‍. സംഗീത സംവിധായകന്‍ കൈലാസ് മേനോനാണ് ടൊവിനോയുടെയും സംഘത്തിന്റെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

എടക്കാട് ബറ്റാലിയന്‍ 06 ന്റെ സോങ് ഷൂട്ടിന് ശേഷം മടക്ക യാത്രയ്ക്കായി ലെഹ് എയര്‍പോര്‍ട്ടില്‍ വിശ്രമിക്കുന്ന സിനിമ സംഘത്തിന്റെ ചിത്രമാണിത്. ക്രൂവിനൊപ്പമുളള ടൊവിനോയുടെ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് നിലത്തുറങ്ങുന്ന നിലയിലാണ് ടൊവിനോ ചിത്രത്തില്‍ ദൃശ്യമാകുന്നത്.

'കഠിനമായ കാലാവസ്ഥയില്‍ പത്തു ദിവസത്തെ സോങ് ഷൂട്ടിന് ശേഷം മടക്ക യാത്രയ്ക്കായി ലെഹ് എയര്‍പോര്‍ട്ടില്‍ എത്തിയ 'എടക്കാട് ബറ്റാലിയന്‍ 06' ക്രൂ' - എന്ന കുറിപ്പ് സഹിതമാണ് കൈലാസ് മേനോന്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. നായിക സംയുക്ത മേനോന്‍ അടക്കമുള്ളവരെ ചിത്രങ്ങളില്‍ കാണാം. തീവണ്ടിക്കു ശേഷം ടൊവീനോയും സംയുക്ത മേനോനും ഒന്നിക്കുന്ന ചിത്രമാണ് എടക്കാട് ബെറ്റാലിയന്‍ 06. നവാഗതനായ സ്വപ്‌നേഷ് കെ. നായരാണ് ചിത്രത്തന്റെ സംവിധാനം. രഞ്ജി പണിക്കര്‍, അലന്‍സിയര്‍, പി. ബാലചന്ദ്രന്‍, ഹരീഷ് കണാരന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com