കുടുംബമാണ് ആശ്വാസം, താങ്ങും തണലുമാകുന്നത് ആ സ്‌നേഹം; മനസ്സുതുറന്ന് ദിലീപ്  

നടൻ ദിലീപ് നടത്തിയ പ്രസം​ഗമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്
കുടുംബമാണ് ആശ്വാസം, താങ്ങും തണലുമാകുന്നത് ആ സ്‌നേഹം; മനസ്സുതുറന്ന് ദിലീപ്  
Updated on
1 min read

ന്റെ ഏറ്റവും പുതിയ ചിത്രം കോടതി സമക്ഷം ബാലൻ വക്കീലിന്റെ ദുബായിലെ ട്രെയിലർ പ്രകാശനച്ചടങ്ങിൽ നടൻ ദിലീപ് നടത്തിയ പ്രസം​ഗമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ജീവിതം എല്ലാവർക്കും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പോരാട്ടമാണെന്നും അവിടെ താങ്ങും തണലുമാകുന്നത് സ്നേഹം എന്ന വികാരമാണെന്നുമായിരുന്നു ദിലീപിന്റെ വാക്കുകൾ. എന്തൊക്കെ പ്രതിസന്ധിയുണ്ടെങ്കിലും കുടുംബം എന്ന യാഥാർഥ്യം ഉള്ളത് ആശ്വാസമാണെന്നു ദിലീപ് പറഞ്ഞു. 

സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി നാളെ വരെ ദുബായ്, ദോഹ എന്നിവിടങ്ങൾ സന്ദർശിക്കാന്‍ കോടതി ദിലീപിന് അനുവാദം നൽകിയിരുന്നു. 
ദുബായിൽ വേൾഡ് വൈഡ് ഫിലിംസും നോവോസ് സിനിമാസും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. പ്രസം​ഗത്തിൽ ദിലീപിന്റെ ഓരോ വാക്കും നിറകൈയടികളോടെയാണ് ആരാധകർ ഏറ്റെടുത്തത്.  

വിക്കുള്ള വക്കീലായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. മംമ്ത മോഹൻദാസ് നായികയാകുന്ന ചിത്രത്തിൽ സിദ്ധിഖ്, ബിന്ദു പണിക്കർ, സുരാജ് വെഞ്ഞാറമൂട് എന്നിവർ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് വയാകോം18 മോഷന്‍ പിക്‌ചേഴ്സാണ്. ഇന്ന് മുതൽ ചിത്രം തീയറ്ററുകളിലെത്തി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com