കുട്ടിയുടുപ്പല്ല ഇത് തലയണ! പില്ലോ ചലഞ്ചുമായി ഗ്ലാമര്‍ നായിക 

മഞ്ഞനിറത്തിലെ തലയണ ശരീരത്തോട് ചേർത്തു കെട്ടിവച്ചിരിക്കുകയാണ്
കുട്ടിയുടുപ്പല്ല ഇത് തലയണ! പില്ലോ ചലഞ്ചുമായി ഗ്ലാമര്‍ നായിക 
Updated on
1 min read

റ്റ നോട്ടത്തിൽ സൺഫ്ലവർ യെല്ലോ നിറത്തിലെ ഷോൾഡർലെസ് മിനി ഫ്രോക്ക് ആണെന്നേ തോന്നു. പക്ഷെ സം​ഗതി അതല്ല. ​ഗ്ലാമർ നായിക പായൽ രജപുത് ഒരു പുത്തൻ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. 

സോഷ്യൽ മീഡിയയിൽ തരം​ഗമായ പില്ലോ ചലഞ്ചാണ് താരം പരീക്ഷിച്ചിരിക്കുന്നത്. മഞ്ഞനിറത്തിലെ തലയണ ശരീരത്തോട് ചേർത്തു കെട്ടിവച്ചിരിക്കുകയാണ്. പക്ഷെ രണ്ടാമതൊന്ന് നോക്കാതെ തലയാണെന്ന് കണ്ടെത്തുക പ്രയാസമായിരിക്കും. 

ലോക്ക്ഡൗൺ ആയതിനാൽ തന്നെ വീട്ടിലിരുന്ന് ബോറടിക്കുന്നു എന്നു പറഞ്ഞാണ് തലയണ കൊണ്ടൊരു ചൂടൻ ഫോട്ടോഷൂട്ടുമായി നടി എത്തിയത്. തലയണ മാത്രം ഉപയോഗിച്ച് ശരീരം മറച്ചാണ് ഈ ഫോട്ടോഷൂട്ട്. ക്വാറന്റിനില്‍ നിങ്ങൾ സ്വയം ഫാഷൻ കണ്ടെത്തൂ എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. 

ചന്നാ മേരെയാ എന്ന പഞ്ചാബി സിനിമയില്‍ തുടക്കംകുറിച്ച പായല്‍ വീരെ ദി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ആർഡിഎക്സ് ലൗ, ആർഎക്സ് 100 എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് പായൽ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com