കൂടത്തായി  കൊലപാതകത്തിന്റെ നിഗൂഡതയോ?;സേതുരാമയ്യര്‍ വീണ്ടും

തുടര്‍ക്കഥയാകുന്ന ദുരൂഹമരണങ്ങളുടെ ചുരുളഴിക്കുകയാണ് സേതുരാമയ്യരുടെ പുതിയ ദൗത്യം
കൂടത്തായി  കൊലപാതകത്തിന്റെ നിഗൂഡതയോ?;സേതുരാമയ്യര്‍ വീണ്ടും
Updated on
1 min read

കൊച്ചി: ദുരൂഹമരണങ്ങളുടെ നിഗൂഢതകള്‍ കുശാഗ്രബുദ്ധി കൊണ്ട് തുറന്നുകാട്ടാന്‍ സേതുരാമയ്യര്‍ വീണ്ടും. സിബിഐ ഹിറ്റ് പരമ്പരയിലെ അഞ്ചാമത്തെ ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടി, സംവിധായകന്‍ കെ മധു, തിരക്കഥാകൃത്ത് എസ്എന്‍ സ്വാമി, സംഗീത സംവിധായകന്‍ ശ്യാം തുടങ്ങിയവര്‍ ചിത്രത്തിനായി കൈകോര്‍ക്കുന്നു.

തുടര്‍ക്കഥയാകുന്ന ദുരൂഹമരണങ്ങളുടെ ചുരുളഴിക്കുകയാണ് സേതുരാമയ്യരുടെ പുതിയ ദൗത്യം.  മലയാളിക്കു പരിചിതമല്ലാത്ത ബാസ്‌കറ്റ് കില്ലിങ് എന്ന പുതിയ കഥാതന്തുവാണ് ഇക്കുറി എസ്എന്‍ സ്വാമി അവതരിപ്പിക്കുന്നത്.

2020 ആദ്യം ചിത്രീകരണം തുടങ്ങാനാണ് നീക്കം. 1988ലാണ് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ആദ്യചിത്രം ഇറങ്ങിയത്. 1989 ല്‍ ജാഗ്രത, 2004ല്‍ സേതുരാമയ്യര്‍, 2005ല്‍ സേതുരാമയ്യര്‍ സിബിഐ എന്നിവയായിരുന്നു തുടര്‍ചിത്രങ്ങള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
Anoop Menon
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com