കൂടുതൽ മെലിഞ്ഞ് മഞ്ജു പിള്ള, 65 കിലോയിലെത്തി; ഡയറ്റ് പ്ലാൻ ചോദിച്ച് ആരാധകർ, വൈറലായി ചിത്രങ്ങൾ 

മഞ്ഞയിൽ സുന്ദരിയായിട്ടാണ് മഞ്ജു എത്തിയിരിക്കുന്നത്
കൂടുതൽ മെലിഞ്ഞ് മഞ്ജു പിള്ള, 65 കിലോയിലെത്തി; ഡയറ്റ് പ്ലാൻ ചോദിച്ച് ആരാധകർ, വൈറലായി ചിത്രങ്ങൾ 
Updated on
1 min read

ബി​ഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ ആരാധകരെ സമ്പാദിച്ച നടിയാണ് മഞ്ജു പിള്ള. ഹാസ്യ വേഷങ്ങളും സീരിയസ് റോളുകളും അനായാസം വഴങ്ങുമെന്ന് തെളിച്ച അപൂർവ്വം നടിമാരിൽ ഒരാളുമാണ് മഞ്ജു. ഇപ്പോഴിതാ നടിയുടെ പുതിയ ലുക്കാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരിക്കുന്നത്. മഞ്ഞയിൽ സുന്ദരിയായിട്ടാണ് മഞ്ജു എത്തിയിരിക്കുന്നത്.

മഞ്ഞ നിറത്തിലുള്ള കുർത്തക്കൊപ്പം മുടിയഴിച്ചിട്ടാണ് ചിത്രങ്ങളിൽ മഞ്ജുവിനെ കാണാൻ കഴിയുക. ഫോട്ടോകൾ കണ്ടതും മെലിഞ്ഞതിന്റെ പിന്നിലെ രഹസ്യമാണ് ആരാധകരും സുഹൃത്തുക്കളും തിരക്കിയത്. ഭക്ഷണം ക്രമീകരിച്ചാണ് ശരീരഭാരം കുറച്ചതെന്ന് കമന്റിന് മറുപടിയായി മഞ്ജു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ എത്ര കിലോയായി എന്ന് അന്വേഷിച്ചയാളോട് 65 കിലോ എന്ന് നടി മറുപടി നൽകി. 

കോവിഡ് കാലത്ത് മഞ്ജു ആരംഭിച്ച പിള്ളാസ് ഫാമും സോഷയൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു. പോത്തു വളർത്തലിനും മത്സ്യകൃഷിക്കും പുറമേ ഡ്രാഗൺ ഫ്രൂട്ട്, ഫാഷൻ ഫ്രൂട്ട്, വാഴ, പപ്പായ, വെണ്ടയ്ക്ക, വഴുതനങ്ങ, കപ്പ, കറിവേപ്പ് കൃഷി എന്നിവയുടെ കൃഷിയും ഇവിടെയുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 

Bright in yellow....design @swapnamanthra ...

A post shared by manju pillai (@pillai_manju) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com