കൊറോണ കാലം കഴിഞ്ഞാല്‍ ആദ്യം എന്തു ചെയ്യും? വിഡിയോ പങ്കുവെച്ച് സൊനാക്ഷി സിൻഹ

ഇൻസ്റ്റ​ഗ്രാമിൽ 19 മില്യൺ ഫോളോവേഴ്സ് ആയതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് താരം വിഡിയോ പോസ്റ്റ് ചെയ്തത്
കൊറോണ കാലം കഴിഞ്ഞാല്‍ ആദ്യം എന്തു ചെയ്യും? വിഡിയോ പങ്കുവെച്ച് സൊനാക്ഷി സിൻഹ
Updated on
1 min read

കൊറോണ പ്രതിസന്ധിയ്ക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങളിൽ പലരും പ്ലാൻ ചെയ്തുവെച്ചിട്ടുണ്ടാകും. ഇഷ്ട ഭക്ഷണം കഴിക്കുക, യാത്ര പോവുക അങ്ങനെ ആ​ഗ്രഹങ്ങൾ ഒരുപാടാണ്. ഇപ്പോൾ ലോക്ക്ഡൗണിന് ശേഷമുള്ള തന്റെ പ്ലാൻ ആരാധകരുമായി പങ്കുവെക്കുകയാണ് നടി സൊനാക്ഷി സിൻഹ. 

നടുക്കടലിൽ ഡൈവ് ചെയ്യുന്നതിന്റെ വിഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് താരം. ഇൻസ്റ്റ​ഗ്രാമിൽ 19 മില്യൺ ഫോളോവേഴ്സ് ആയതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് താരം വിഡിയോ പോസ്റ്റ് ചെയ്തത്. ബോട്ടിൽ നിന്ന് നടുക്കടലിലേക്ക് ചാടി നീന്തുന്നതാണ് വിഡിയോയിലുള്ളത്.

'എട്ട് ദിവസത്തെ സോഷ്യൽ മീഡിയ ഡിസ്റ്റൻസിങ്ങിന് ശേഷം തിരിച്ചുവന്നത് എന്നെ ഫോളോ ചെയ്യുന്ന 19 മില്യൺ പേർക്ക് നന്ദി പറയാനാണ്.  ഇതൊരു ത്രോബാക്ക് വിഡിയോ ആണ്. ഇതെല്ലാം കഴിഞ്ഞ ശേഷം ഞാൻ ചെയ്യാൻ ആ​ഗ്രഹിക്കുന്നതും ഇതാണ്'- എന്ന അടിക്കുറിപ്പിലാണ് വിഡിയോ.  സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം അടുത്തിടെ ആരാധകരുമായി തന്റെ വിവാഹ സ്വപ്നങ്ങൾ പങ്കുവെച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com