കോവിഡ് സ്ഥിരീകരിച്ച് മൂന്ന് ആഴ്ചയായി ഐസൊലേഷനില്‍; നെഗറ്റീവായെന്ന് ജനീലിയ ഡിസൂസ

രോഗവുമായുള്ള പോരാട്ടം എളുപ്പമായിരുന്നെങ്കിലും ഐസൊലേഷനില്‍ കഴിഞ്ഞ 21 ദിവസങ്ങള്‍ തനിക്ക് വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നാണ് താരം പറയുന്നത്
കോവിഡ് സ്ഥിരീകരിച്ച് മൂന്ന് ആഴ്ചയായി ഐസൊലേഷനില്‍; നെഗറ്റീവായെന്ന് ജനീലിയ ഡിസൂസ
Updated on
1 min read

താന്‍ കൊറോണ ബാധിതയായിരുന്നുവെന്നും ഇപ്പോള്‍ രോഗമുക്തി നേടിയെന്നും വ്യക്തമാക്കി നടി ജനീലിയ ഡിസൂസ. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം രോഗവിവരം വ്യക്തമാക്കിയത്. മൂന്നാഴ്ച മുന്‍പാണ് താരത്തിന് രോഗം സ്ഥിരീകരിക്കുന്നത്. എന്നാല്‍ തനിക്ക് രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല എന്നാണ് താരം പറയുന്നത്. കഴിഞ്ഞ 21 ദിവസമായി ഐസൊലേഷനില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് നെഗറ്റീവായത്.

രോഗവുമായുള്ള പോരാട്ടം എളുപ്പമായിരുന്നെങ്കിലും ഐസൊലേഷനില്‍ കഴിഞ്ഞ 21 ദിവസങ്ങള്‍ തനിക്ക് വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നാണ് താരം പറയുന്നത്. ഒറ്റപ്പെടലിന്റെ ഭീകരതയെ ഇല്ലാതാക്കാന്‍ ഫോണിലൂടെയുള്ള സംഭാഷണങ്ങള്‍ക്കോ ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങള്‍ക്കോ ആവില്ല. തന്റെ കുടുംബത്തിന്റേയും പ്രിയപ്പെട്ടവരുടേയും അടുത്തേക്ക് തിച്ചെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ജനീലിയ കുറിച്ചു. 

സ്‌നേഹത്തിനോട് ചേര്‍ന്നു നില്‍ക്കൂവെന്നും അതാണ് യഥാര്‍ത്ഥ ശക്തി എന്നുമാണ് താരം പറയുന്നത്. പരിശോധന നടത്തുകയും നല്ല ഭക്ഷണം കഴിക്കുകയും ആരോഗ്യത്തോടെയിരിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ഈ രാക്ഷസനെതിരെ പോരാട്ടം നടത്താനാവുകയൊള്ളൂ എന്നും ജനീലിയ പറഞ്ഞു. നടന്‍ റിതേഷ് ദേശ്മുഖാണ് ജനീലിയയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും രണ്ട് മക്കളാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Janhvi Kapoor
Thalaivar 173, Sundar C
Meghana Raj
kandukonden kandukonden
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com