കോശിയുടെ ജാനിക്കുട്ടി ആരാണെന്ന് അറിയാമോ? നീലാഞ്ജന, ഈ താരദമ്പതികളുടെ പുത്രി 

അനൂപ് മേനോൻ സംവിധാനം ചെയ്ത കിങ് ഫിഷ് എന്ന ചിത്രത്തിലും നീലാഞ്ജന അഭിനയിച്ചിട്ടുണ്ട്
കോശിയുടെ ജാനിക്കുട്ടി ആരാണെന്ന് അറിയാമോ? നീലാഞ്ജന, ഈ താരദമ്പതികളുടെ പുത്രി 
Updated on
1 min read

തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ പൃഥ്വിരാജ് - ബിജു മേനോൻ ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തിൽ പൊലീസുകാരനായി എത്തിയ നടൻ ഷാജു ശ്രീധറും ഏറെ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്.  വിജയൻ സർ ! കോശിയുടെ ഫോണിൽ തെളിഞ്ഞ ഈ പേര് കണ്ട് ‍ഞെട്ടുന്ന ജോയ് കുട്ടൻ പൊലീസിനെ ​ഗംഭീരമായാണ് ഷാജു അവതരിപ്പിച്ചത്. 

എന്നാൽ ഷാജു മാത്രമല്ല താരം. പൃഥ്വി ചെയ്ത കോശി എന്ന കഥാപാത്രത്തിന്റെ മകളായി എത്തിയ ജാനിയും ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്. ജാനി മറ്റാരുമല്ല ഷാജുവിന്റെ ഇളയമകൾ നീലാഞ്ജനയാണ് ഈ മിടുക്കി. 

നടി ചാന്ദ്നിയാണ് ഷാജുവിന്റെ ഭാര്യ. ഇവർക്ക് രണ്ട് മക്കളാണ്. മൂത്ത മകൾ നന്ദന ഡിഗ്രി വിദ്യാർഥിനിയാണ്. നാലാം ക്ലാസിൽ പഠിക്കുകയാണ് നീലാഞ്ജന. അനൂപ് മേനോൻ സംവിധാനം ചെയ്ത കിങ് ഫിഷ് എന്ന ചിത്രത്തിലും നീലാഞ്ജന അഭിനയിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com