ക്രിക്കറ്റ് ബാറ്റുമായി പരിശീലനത്തിനിറങ്ങി ഷാഹിദ് കപൂര്‍; 'ആബ് കീ ബാര്‍ 300 കോടി'യെന്ന് ആരാധകര്‍ 

ചിത്രത്തില്‍ ക്രിക്കറ്റ് താരമായാണ് ഷീഹിദ് അഭിനയിക്കുന്നത്
ക്രിക്കറ്റ് ബാറ്റുമായി പരിശീലനത്തിനിറങ്ങി ഷാഹിദ് കപൂര്‍; 'ആബ് കീ ബാര്‍ 300 കോടി'യെന്ന് ആരാധകര്‍ 
Updated on: 
1 min read

കബീര്‍ സിങ് ബോക്‌സ് ഓഫീസില്‍ തകര്‍പ്പന്‍ വിജയം നേടിയതിന് പിന്നാലെ പുതിയ ചിത്രത്തിനായുള്ള ഒരുക്കങ്ങളിലാണ് നടന്‍ ഷാഹിദ് കപൂര്‍. തെലുങ്ക് ചിത്രം ജേഴ്‌സിയുടെ ഹിന്ദി പതിപ്പാണ് ഷാഹിദിന്റെ അടുത്ത സിനിമ. ചിത്രത്തില്‍ ക്രിക്കറ്റ് താരമായാണ് ഷീഹിദ് അഭിനയിക്കുന്നത്. 

ക്രിക്കറ്റ് വേഷത്തിലുള്ള താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ക്രിക്കറ്റ് പരീശിലനത്തിനിടയില്‍ പകര്‍ത്തിയ ചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. 'ആബ് കീ ബാര്‍ 300 കോടി' എന്നെല്ലാമാണ് കമന്റുകള്‍ കുറിച്ചിരിക്കുന്നത്. ജേഴ്‌സി വളരെ പ്രചോദിപ്പിക്കുന്ന ചിത്രമാണെന്നും അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് സിനിമ ചെയ്യാം എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നെന്നുമാണ് ഷാഹിദിന്റെ വാക്കുകള്‍. 

അതേസമയം ജേഴ്‌സി ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്ത പതിപ്പ് മുമ്പ് കണ്ടതുകൊണ്ടുതന്നെ ചിത്രത്തില്‍ പുതുമ ഉണ്ടാകില്ലെന്നാണ് ചിലരുടെ ആരോപണം. ഇനി ആരാണ് ഈ ചിത്രം കാണാന്‍ വരിക എന്ന് ചോദിക്കുന്നവര്‍ പോലുമുണ്ട്. 

ഗൗതം തിന്നാനൂരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അല്ലു അരവിന്ദ്, അമന്‍ ഗില്‍, ദില്‍ രാജു തുടങ്ങിയവര്‍ നിര്‍മിക്കും. ആഗസ്റ്റ് 2020ലായിരിക്കും ചിത്രം റിലീസാവുകയെന്നാണ് സൂചനകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER