ക്രൈം ത്രില്ലറുമായി ഭാവനയുടെ സഹോദരന്‍; ജയദേവന്‍ സംവിധാനം ചെയ്യുന്ന പട്ടിണപാക്കം ഇന്ന് തീയെറ്ററുകളില്‍

പ്രശസ്ത സംവിധായകന്‍ മിഷ്‌കിന്റെ അസോഷ്യേറ്റായിരുന്നു ജയദേവ്
ക്രൈം ത്രില്ലറുമായി ഭാവനയുടെ സഹോദരന്‍; ജയദേവന്‍ സംവിധാനം ചെയ്യുന്ന പട്ടിണപാക്കം ഇന്ന് തീയെറ്ററുകളില്‍
Updated on: 
1 min read

നടി ഭാവനയുടെ സഹോദരന്‍ ജയദേവ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ഇന്ന് തീയെറ്ററില്‍ എത്തും. പട്ടിണപാക്കം എന്ന ചിത്രത്തില്‍ കലൈയരശനാണ് നായകനായി എത്തുന്നത്. ജയദേവന്റെ ആദ്യത്തെ സംവിധാന സംരംഭമാണിത്. 

അനശ്വര കുമാറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. തെന്നിന്ത്യയിലെ ഒരുകാലത്തെ ശക്തമായ സാന്നിധ്യമായിരുന്ന നടി ഛായാ സിങ് വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ് ചിത്രത്തിലൂടെ. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ ശക്തമായ കഥാപാത്രമായി മനോജ് കെ ജയനും എത്തുന്നുണ്ട്. 

പ്രശസ്ത സംവിധായകന്‍ മിഷ്‌കിന്റെ അസോഷ്യേറ്റായിരുന്നു ജയദേവ്. ഈ സിനിമയുടെ കോസ്റ്റ്യൂം ഡിസൈനറും സ്‌റ്റൈലിസ്റ്റും ജയദേവിന്റെ ഭാര്യ വിനയദേവാണ്. ജോണ്‍ വിജയ്, യോഗ് ജെപി, ആര്‍.സുന്ദരന്‍, ചാര്‍ലി, എം.എസ്. ഭാസ്‌കര്‍, മദന്‍ ബാബു, ജങ്കിരി മധുമിത, സ്വാമി നാഥന്‍, റോസിന്‍ ജോളി, രാജേഷ് രങ്ക, മീപു സ്വാമി, അര്‍ജുന്‍ ശ്രീനിവാസ്, അദിതി രവി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ചെന്നൈയിലെ സാധാരണക്കാരനായ ഒരു യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. ഛായാഗ്രഹണം റാണ, എഡിറ്റര്‍ അതുല്‍ വിജയ്, സംഗീതസംവിധാനം ഇഷാന്‍ ദേവ്, കലാസംവിധാനം മോഹന മഹേന്ദ്രന്‍. മുളമൂട്ടില്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം സോണി പ്രൊഡക്ഷന്‍സ് വിതരണത്തിനെത്തിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Shamna Kasim
Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
X

FOLLOW US

ON GOOGLE DISCOVER