ക്ലാസ്മേറ്റ്സിലെ തട്ടമിട്ട റസിയയല്ല ഇപ്പോൾ, രാധിക ഫണ്ണിയായി; ടിക് ടോക് വിഡിയോ വൈറൽ 

ഭർത്താവ് അഭിൽ കൃഷ്ണയ്ക്കൊപ്പമാണ് രാധികയുടെ ടിക് ടോക്
ക്ലാസ്മേറ്റ്സിലെ തട്ടമിട്ട റസിയയല്ല ഇപ്പോൾ, രാധിക ഫണ്ണിയായി; ടിക് ടോക് വിഡിയോ വൈറൽ 
Updated on
2 min read

ലാൽ ജോസ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രം ക്ലാസ്മേറ്റ്സിലൂടെ ശ്രദ്ധേയയായ രാധികയെ ഇന്നും ആരും മറന്നിട്ടില്ല. ക്ലാസ്മേറ്റ്സിനു ശേഷം വലിയ ബി​ഗ് സ്ക്രീൻ ഹിറ്റുകളൊന്നും ഉണ്ടായില്ലെങ്കിലും ഇന്നും തട്ടമിട്ട് പാറിനടന്ന റസിയയെ സിനിമാപ്രേമികൾ ഓർക്കുന്നു. അത്രയ്ക്ക് ആഴത്തിൽ പതിഞ്ഞതാണ് ആ കഥാപാത്രം. 

ഇപ്പോഴിതാ രാധികയുടെ ടിക് ടോക്ക് വിഡിയോയാണ് വൈറലാകുന്നത്. ഭർത്താവ് അഭിൽ കൃഷ്ണയ്ക്കൊപ്പമാണ് രാധികയുടെ ടിക് ടോക്. ഓർഡിനറി എന്ന സിനിമയിലെ ബിജു മേനോന്റേയും കുഞ്ചാക്കോ ബോബന്റേയും ഡയലോഗാണ് ഇരുവരും അനുകരിച്ചിരിക്കുന്നത്. കലക്കി എന്നാണ് ഇവരുടെ ടിക് ടോക്കിന് കിട്ടുന്ന കമന്റുകൾ. 

വിവാഹ ശേഷം ഭർത്താവുമൊത്ത് വിദേശത്താണ് രാധിക. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ ചിത്രങ്ങളും മറ്റും പങ്കുവയ്ക്കാറുമുണ്ട്. 

1993-ൽ പുറത്തിറങ്ങിയ വിയറ്റ്നാം കോളനി എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് രാധിക സിനിമയിലെത്തിയത്. ഷാഫി ചിത്രം വൺമാൻ ഷോയിൽ ജയറാമിന്റെ സഹോദരിയായി വേഷമിട്ടു. പിന്നീട് ഈസ്റ്റ്‌ കോസ്റ്റിന്റെ വിഡിയോ ആൽബങ്ങളിലെ നായികയായി മിനിസ്ക്രീനിൽ തിളങ്ങുകയായിരുന്നു താരം. ദൈവനാമത്തിൽ എന്ന ചിത്രത്തിലൂടെയായിരുന്നു ബി​ഗ്സ്ക്രീനിലേക്കുള്ള രണ്ടാം വരവ്. ചങ്ങാതിപ്പൂച്ച, മിഷൻ 90 ഡെയ്സ്‌, മിന്നാമിന്നിക്കൂട്ടം, മായാമോഹിനി എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ഷാജി എൻ കരുൺ സംവിധാനെ ചെയ്ത ഓള് എന്ന ചിത്രത്തിലും രാധിക പ്രധാന കഥാപാത്രമായെത്തി. 

 
 
 
 
 
 
 
 
 
 
 
 
 

#radhika_rezia #tiktok #timepass #withhubby #abhil

A post shared by Radhika Official !! (@radhika_rezia) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ranjini Haridas
Vijay Deverakonda, Rashmika Mandanna
Ansiba Hassan
Sanchita Ugale, Sushant Singh Rajput
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com