ഗപ്പിയുടെ സംവിധായകനൊപ്പം റോഡ് മൂവിയുമായി സൗബിന്‍; ഒപ്പം നസ്‌റിയയുടെ സഹോദരനും

വെറുപ്പിന്റെ രാഷ്ട്രീയം പരക്കുന്ന കാലത്ത് കരുതലും സ്‌നേഹവുമായി തെളിച്ചമേകുന്ന ചില മനുഷ്യരുണ്ട്. അവരെക്കുറിച്ച് പറയാനാണ് അമ്പിളിയിലൂടെ ശ്രമിക്കുന്നതെന്ന് ജോണ്‍പോള്‍
ഗപ്പിയുടെ സംവിധായകനൊപ്പം റോഡ് മൂവിയുമായി സൗബിന്‍; ഒപ്പം നസ്‌റിയയുടെ സഹോദരനും
Updated on
1 min read

സുഡാനി വലിയ വിജയമായി മുന്നേറിന്നതിന് ഇടയില്‍ മറ്റൊരു ചിത്രത്തിലേക്ക് കൂടി കടക്കുകയാണ് സൗബിന്‍ ഷാഹിര്‍. റോഡ് മൂവിയിലാണ് ഇനി സൗബിന്‍ പ്രത്യക്ഷപ്പെടുക. അതാകട്ടെ ഗപ്പിയുടെ സംവിധായകന്‍ ജോണ്‍പോളിനൊപ്പം ചേര്‍ന്ന്. 

ഇന്ത്യയിലെ പല പല സംസ്ഥാനങ്ങളിലൂടേയും കടന്നുപോയാണ് ചിത്രത്തിന്റെ സഞ്ചാരം. അമ്പിളി എന്നാണ് സിനിമയക്ക് പേരിട്ടിരിക്കുന്നത്. സൗബിനാണ് അമ്പിളി.  വെറുപ്പിന്റെ രാഷ്ട്രീയം പരക്കുന്ന കാലത്ത് കരുതലും സ്‌നേഹവുമായി തെളിച്ചമേകുന്ന ചില മനുഷ്യരുണ്ട്. അവരെക്കുറിച്ച് പറയാനാണ് അമ്പിളിയിലൂടെ ശ്രമിക്കുന്നതെന്ന് ജോണ്‍പോള്‍ പറയുന്നു.

നസ്‌റിയയുടെ സഹോദരന്‍ നവീന്‍ നസിം അമ്പിളിയിലൂടെ അരങ്ങേറ്റം കുറിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. തന്‍വി റാം എന്ന പുതുമുഖ താരമാണ് നായികയായി എത്തുന്നത്. അഞ്ച് സംസ്ഥാന അവര്‍ഡുകളും, സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ തോതില്‍ പ്രേക്ഷക പ്രശംസയും ജോണ്‍പോളിന്റെ ഗപ്പി നേടിയിരുന്നു. പറവയിലൂടേയും, സുഡാനിയിലൂടേയും സൗബിനും പ്രേക്ഷകരെ വല്ലാതെ വിസ്മയിപ്പിച്ചു. ഇരുവരും ഒന്നിച്ചു വരുമ്പോള്‍ അത് ഒരു ഒന്നൊന്നര ഐറ്റം തന്നെയാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. 

ഗപ്പിയും സുഡാനിയും തീയറ്ററിലെത്തിച്ച ഈ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ് തന്നെയാണ് ബാനറിലാണ് അമ്പിളിയും ഒരുങ്ങുന്നത്. ഹ്യൂമറിനും മ്യൂസിക്കിനും പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും അമ്പിളി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com