ഗായകന്‍ സച്ചിന്‍ വാര്യരുടെ വിവാഹനിശ്ചയം കഴിഞ്ഞു; കൂട്ടായി ആനന്ദം താരങ്ങളും ബേബിമോളും (ചിത്രങ്ങള്‍ കാണാം) 

'ആനന്ദം' സിനിമയിലെ താരങ്ങളും കുബളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയയായ നടി അന്നാ ബെന്നും ചടങ്ങുകളില്‍ പങ്കെടുത്തു
ഗായകന്‍ സച്ചിന്‍ വാര്യരുടെ വിവാഹനിശ്ചയം കഴിഞ്ഞു; കൂട്ടായി ആനന്ദം താരങ്ങളും ബേബിമോളും (ചിത്രങ്ങള്‍ കാണാം) 
Updated on
2 min read

ലച്ചിത്ര പിന്നണി ഗായകന്‍ സച്ചിന്‍ വാര്യരുടെ വിവാഹനിശ്ചയം കഴിഞ്ഞു. കഴിഞ്ഞ ദിവസം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.

സിനിമാ രംഗത്തുനിന്ന് 'ആനന്ദം' സിനിമയിലെ താരങ്ങളും കുബളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയയായ നടി അന്നാ ബെന്നും ചടങ്ങുകളില്‍ പങ്കെടുത്തു. നടി അനാര്‍ക്കലി മരക്കാര്‍, നടന്‍മാരായ വിശാഖ് നായര്‍, റോഷന്‍ മാത്യു, തോമസ് മാത്യു എന്നിവരും സംവിധായകന്‍ ഗണേഷ് രാജും ചടങ്ങുകളില്‍ പങ്കെടുത്തു.
വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

2010ല്‍ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസന്‍ ചിത്രം മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെയാണ് സച്ചിന്‍ പിന്നണി ഗാനരംഗത്തേക്കെത്തിയത്. പിന്നീട് തട്ടത്തിന്‍ മറയത്തിലെ 'മുത്തുച്ചിപ്പി...' എന്ന ഗാനവും 'തട്ടത്തിന്‍ മറയത്തെ പെണ്ണേ...' എന്ന ഗാനവും ഏറെ ശ്രദ്ധനേടി. പിന്നീടങ്ങോട്ട് നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചു. നേരം, വര്‍ഷം, നീന, ജമ്‌നാ പ്യാരി, ആന്‍മരിയ കലിപ്പിലാണ്, പ്രേമം, ആനന്ദം, ഗോദ, പോക്കിരി സൈമണ്‍ എന്നിവ ഗാനങ്ങള്‍ ആലപിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. 

നാല്‍പതോളം ചിത്രങ്ങളില്‍ പിന്നണി പാടിയ സച്ചിന്‍ സംഗീതസംവിധായകനായും തിളങ്ങി. 2016ല്‍ പുറത്തിറങ്ങിയ ആനന്ദത്തിലാണ് ആദ്യമായി സംഗീത സംവിധാനം ചെയ്തത്.

വെഡ്ഡിങ് ബെല്‍സ് ഫോട്ടോഗ്രഫി പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com