ഗ്ലാമറസായി തമന്ന; തരംഗമായി പുതിയ ഗാനം (വിഡിയോ) 

'റെഡി റെഡി' എന്ന ഗാനമാണ് അറിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്
ഗ്ലാമറസായി തമന്ന; തരംഗമായി പുതിയ ഗാനം (വിഡിയോ) 
Updated on
1 min read

പ്രഭുദേവയും തമന്നയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദേവി-2 എന്ന ചിത്രത്തിലെ ഗാനം തരംഗമാകുന്നു. ഇന്നലെ പുറത്തുവിട്ട ഗാനം സമൂഹമാധ്യമങ്ങളിലടക്കം തമന്ന ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 'റെഡി റെഡി' എന്ന ഗാനമാണ് അറിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

യൂട്യൂബില്‍ ട്രെന്‍ഡിങ്ങായ ഗാനം ഇതിനോടകം ആറുലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. പ്രഭുദേവ വരികളെഴുതിയ ഗാനത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് സാം സി എസ് ആണ്. നിന്‍സി വിന്‍സെന്റാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

പ്രഭുദേവയും തമന്നയും ഒന്നിച്ച 2016ല്‍ പുറത്തിറങ്ങിയ ദേവി എന്ന ഹൊറര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ദേവി-2. എ എല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com