ഗൗണില്‍ രാജകുമാരിയെപ്പോലെ സാനിയ; പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍ 

ഡീപ് നെക്ക് ​ഗൗണിനൊപ്പം ആഭരണങ്ങൾ ഒഴിവാക്കിയാണ് ലുക്ക്‌ 
ഗൗണില്‍ രാജകുമാരിയെപ്പോലെ സാനിയ; പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍ 
Updated on
1 min read

പേസ്റ്റൽ നീല നിറത്തിലുള്ള ഫ്ലോറൽ ​ഗൗണിൽ രാജകുമാരിയെപ്പോലെ സുന്ദരിയാണ് ക്വീനിലെ പ്രിയനായിക സാനിയ ഇയ്യപ്പൻ. സാനിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇൻസ്റ്റ​ഗ്രാമും ഫേസ്ബുക്കും അടക്കമുള്ള സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. 

ഡീപ് നെക്ക് ​ഗൗണിനൊപ്പം ആഭരണങ്ങൾ ഒഴിവാക്കിയപ്പോൾ മേക്കപ്പിനാണ് കൂടുതൽ ശ്രദ്ധ നൽകിയിരിക്കുന്നനത്. തലയിൽ ജിപ്സോഫില പൂക്കൾ കൊണ്ടുള്ള ടിയാര ലുക്ക് പൂ‌ർണ്ണമാക്കുന്നു. 

ഫാഷന് ഏറെ പ്രാധാന്യം നൽകുന്ന സാനിയയുടെ ഫോട്ടോഷൂട്ടുകൾ മുമ്പും ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. മോഡേൺ വസ്ത്രങ്ങൾ ബോൾഡായി ധരിക്കുന്നതാണ് സാനിയയെ ഫാഷൻ പ്രേമികൾക്ക് പ്രിയങ്കരിയാക്കുന്നത്. എന്നാൽ ചെറുപ്രായത്തിലെ എക്സ്പോസ് ചെയ്യുന്ന തരത്തിലുള്ള വസ്ത്രധാരണം താരത്തിന് വിമർശനങ്ങളും നേടികൊടുത്തിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com