ചരിത്രം പറഞ്ഞ് സൽമാൻ ചിത്രം; 'ഭാരത്' ട്രെയിലർ പുറത്ത് 

ചിത്രത്തിൽ പ്രതിപാദിക്കുന്ന മൂന്ന് കാലഘട്ടങ്ങളുടെ സൂചന നൽകുന്നതാണ് ട്രെയിലർ
ചരിത്രം പറഞ്ഞ് സൽമാൻ ചിത്രം; 'ഭാരത്' ട്രെയിലർ പുറത്ത് 
Updated on
1 min read

രാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൽമാൻ ചിത്രം ഭാരതിന്റെ ട്രെയിലർ പുറത്തുവിട്ടു. മൂന്ന് മിനിറ്റിലധികം ദൈർഘ്യമുള്ള വിഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ പ്രതിപാദിക്കുന്ന മൂന്ന് കാലഘട്ടങ്ങളുടെ സൂചന നൽകുന്നതാണ് ട്രെയിലർ.

ആദ്യഭാ​ഗത്ത് സർക്കസ് ട്രൂപ്പിനോടൊപ്പമുള്ള സൽമാന്റെ ആഘോഷമായ ജീവിത കാലഘട്ടമാണ് പ്രതിപാദിക്കുന്നത്. രണ്ടാം ഭാ​ഗത്തിൽ നായകന്റെ മറ്റൊരു വേഷപകർച്ച കാണാം. ജോലി തേടിയുള്ള സൽമാന്റെ അലച്ചിലാണ് ഈ ഭാ​ഗത്തെ പ്രധാന പ്രമേയം. ഇതിനിടയിലാണ് നായിക കത്രീന കൈഫുമായി കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. മൂന്നാം ഭാ​ഗത്തിൽ 1947ലെ ഇന്ത്യ വിഭജനകാലത്ത് അച്ഛന് നൽകിയ ശപഥം നിറവേറ്റാനുള്ള സൽമാന്റെ ശ്രമങ്ങളാണ് അവതരിപ്പിക്കുന്നത്. അതിർത്തിയിൽ നിന്ന് കാണാതായ കുടിയേറ്റക്കാരെ തിരഞ്ഞുപിടിക്കാൻ നേതൃത്വം നൽകുന്ന നായകനെ ഈ ഭാ​ഗത്ത് ക‌ാണാം. 

അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ ഇറങ്ങിയപ്പോൾ മുതൽ സിനിമാപ്രേമികൾ പ്രതീക്ഷയിലാണ്. ‘ടൈഗർ സിന്ദാ ഹെ’ എന്ന ചിത്രത്തിനു ശേഷം അലി അബ്ബാസ് സഫർ- സൽമാൻ ഖാൻ- കത്രീന കൈഫ് ടീം വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com