ചാക്കോച്ചന് സ്‌നേഹത്തില്‍ പൊതിഞ്ഞ കത്തെഴുതി കുഞ്ഞ് ആരാധിക; രസകരമായ മറുപടിയും, വൈറല്‍

ലോക തപാല്‍ ദിനത്തോട് അനുബന്ധിച്ചാണ് മൂന്നാംക്ലാസുകാരിയായ കീര്‍ത്തന കുഞ്ചാക്കോ ബോബന് കത്തയയ്ച്ചത്.
ചാക്കോച്ചന് സ്‌നേഹത്തില്‍ പൊതിഞ്ഞ കത്തെഴുതി കുഞ്ഞ് ആരാധിക; രസകരമായ മറുപടിയും, വൈറല്‍
Updated on
1 min read

രാധകരുടെ പ്രിയതാരമായ കുഞ്ചാക്കോ ബോബന് ഒരു കുഞ്ഞ് ആരാധിക അയയയ്ച്ച കത്താണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഉയരങ്ങള്‍ ആശംസിച്ച് എഴുതിയ കത്തിന് നടന്‍ മറുപടിയും എഴുതിയിട്ടുണ്ട്. വാട്‌സ്ആപും സ്‌കൈപും അരങ്ങുവാഴുന്ന ഈ വിര്‍ച്വല്‍ ലോകത്ത് താരത്തിന്റെ മറുപടിക്കത്തും ശ്രദ്ധേയമാവുകയാണ്.

ലോക തപാല്‍ ദിനത്തോട് അനുബന്ധിച്ചാണ് മൂന്നാംക്ലാസുകാരിയായ കീര്‍ത്തന കുഞ്ചാക്കോ ബോബന് കത്തയയ്ച്ചത്. അയ്യപ്പന്‍കോവില്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കീര്‍ത്തന. ചാക്കോച്ചന്‍ തന്നെയാണ് രണ്ട് കത്തുകളും തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്.

കീര്‍ത്തനയുടെ കത്ത്  

ബഹുമാനപ്പെട്ട കുഞ്ചാക്കോ ബോബന്‍ സര്‍ അറിയുന്നതിന്, ഞാന്‍ അയ്യപ്പന്‍കോവില്‍  ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്നു. ലോക തപാല്‍ ദിനത്തോടനുബന്ധിച്ച് അങ്ങേയ്ക്ക് ഒരു കത്തെഴുതുന്നതില്‍ വളരെ സന്തോഷമുണ്ട്. സിനിമ മേഖലയില്‍ ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു... എന്ന് കീര്‍ത്തന എഴുതിയ കത്തില്‍ പറയുന്നു.

ഇതിന് താരം നല്‍കിയ മറുപടി ഇങ്ങനെയാണ്

പ്രിയപ്പെട്ട കീര്‍ത്തന മോള്‍ക്ക്, മോളെനിക്ക് അയച്ച കത്തു കിട്ടി. സ്‌നേഹത്തിനും ആശംസയ്ക്കും ഒരുപാട് നന്ദി. മോള്‍ടെ വീട്ടിലും സ്‌കൂളിലും ഉള്ള എല്ലാവരോടും എന്റെ സ്‌നേഹാന്വേഷണങ്ങള്‍ അറിയിക്കുക..എല്ലാ നന്മകളും വിജയങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.. ചാക്കോച്ചന്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com