'ചായ വിറ്റു നടന്നാല്‍ മതിയെന്ന് തോന്നുന്നുണ്ടോ സാര്‍?'; മോദിയെ ട്രോളി സിമ്പു; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

'ചായ വിറ്റു നടന്നാല്‍ മതിയെന്ന് തോന്നുന്നുണ്ടോ സാര്‍?'; മോദിയെ ട്രോളി സിമ്പു; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Updated on
1 min read

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കണ്ടാല്‍ എന്തായിരിക്കും ചോദിക്കുക? ഒരു കോളേജിലെ പരിപാടിക്കെത്തിയ നടന്‍ സിമ്പുവിന്റെ മുന്നിലേക്ക് അപ്രതീക്ഷിതമായാണ് ഈ ചോദ്യമെത്തിയത്. എന്നാല്‍ ഇതിന് സിമ്പു നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. താരത്തെ വിമര്‍ശിച്ചും

ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ മോദിയെ കണ്ടാല്‍ എന്തു ചോദിക്കുമെന്നാണ് ഒരു വിദ്യാര്‍ത്ഥി താരത്തോട് ചോദിച്ചത്. ഒട്ടും വൈകാതെ സിമ്പുവിന്റെ ഉത്തരവും എത്തി. 'ചായ വിറ്റു നടന്നാല്‍ മതിയെന്ന് തോന്നുന്നുണ്ടോ സാര്‍'. ഇത് കേട്ട് ചുറ്റുമിരിക്കുന്നവര്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ താരത്തെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. 

അസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചതിന് പിന്നാലെ ഈ വീഡിയോ ഒരു ട്രോളുപോലെ വ്യാപകമായാണ് പ്രചരിക്കുന്നത്. ഇത് ആദ്യമായിട്ടല്ല സിമ്പു മോദി വിമര്‍ശനവുമായി രംഗത്തെത്തുന്നത്. നോട്ട് നിരോധനത്തിന്റെ സമയത്ത് കേന്ദ്ര സര്‍ക്കാറിനെതിരേ രൂക്ഷവിമര്‍ശനവുമായി സിമ്പു രംഗത്ത് വന്നിരുന്നു. നോട്ട് നിരോധനത്തെ കളിയാക്കി സിമ്പു പുറത്തിറക്കിയ ഡിമോണൈടെസേഷന്‍ ആന്തം വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരുന്നു. കാവേരി വിഷയത്തിലും കേന്ദ്രത്തിനെതിരേ ശക്തമായ നിലപാടാണ് താരം സ്വീകരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com