ചിത്രത്തിലുള്ള ചെറുക്കനും പെണ്ണും മലയാളത്തിന്റെ യുവനടനും ഭാര്യയും; ഇവര്‍ ആരെന്ന് മനസിലായോ? 

ചിത്രത്തിലുള്ള ചെറുക്കനും പെണ്ണും മലയാളത്തിന്റെ യുവനടനും ഭാര്യയും; ഇവര്‍ ആരെന്ന് മനസിലായോ? 

ഒന്‍പതു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇവര്‍ വിവാഹിതരാകുന്നത്
Published on


ലയാളത്തിലെ യുവതാരത്തിന്റേയും ഭാര്യയുടേയും ബാല്യകാലത്തെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ചിരിച്ചുകൊണ്ട് പരസ്പരം നോക്കിയിരിക്കുന്ന ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ചിത്രത്തില്‍. എന്നാല്‍ ചിത്രം കണ്ട് ആളെ കണ്ടുപിടിക്കാന്‍ കുറച്ചു പ്രയാസമാണ്. യുവനടന്‍ അര്‍ജുന്‍ അശോകനും ഭാര്യ നിഖിതയുമാണ് ചിത്രത്തിലുള്ളത്. 

കുട്ടികാലത്തു മുതല്‍ സുഹൃത്തുക്കളായിരുന്ന ഇവര്‍ പ്രണയത്തിലാവുകയായിരുന്നു. ഒന്‍പതു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇവര്‍ വിവാഹിതരാകുന്നത്. 2018 ലായിരുന്നു ഇവരുടെ വിവാഹം. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ചിത്രം. ചെറുപ്പകാലത്തെ ഇരുവരുടേയും സൗന്ദര്യത്തിനും പ്രണയത്തിനും ഇപ്പോഴും മാറ്റമൊന്നുമില്ല എന്നാണ് ആരാധകരുടെ കമന്റുകള്‍. 

പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ് അര്‍ജുന്‍ അശോകനും നിഖിതയും പ്രണയത്തിലാകുന്നത്. ബന്ധത്തെക്കുറിച്ച് ഇരുവീട്ടുകാര്‍ക്കും അറിയാമായിരുന്നു. നിഖിതയുടെ വീട്ടില്‍ ചെറിയ എതിര്‍പ്പുണ്ടായിരുന്നു. സിനിമയില്‍ എത്തിയതിന് ശേഷം ഇരുവീട്ടുകാരും വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. നടന്‍ ഹരിശ്രീ അശോകന്റെ മകനായ അര്‍ജുന്‍ കുറച്ചു സിനിമകളിലൂടെ തന്നെ തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com