ബോളിവുഡിലെ മുതിർന്ന നടൻ എന്ന രീതിയിൽ മാത്രമല്ല ഋഷി കപൂർ ഓർമിക്കപ്പെടുന്നത്. പല യുവതാരങ്ങൾക്കും അദ്ദേഹം വിമർശകനും വഴികാട്ടിയുമെല്ലാമായിരുന്നു. ബോളിവുഡിലെ ചിന്റു അങ്കിളിനെ ഓർമിക്കുകയാണ് നടൻ ഹൃത്വിക് റോഷൻ. തന്റെ സിനിമകൾ കണ്ട് ഋഷി കപൂർ വിളിക്കുമായിരുന്നെന്നും അദ്ദേഹത്തിന്റെ സ്‍നേഹത്തിൽ പോലും വളരെയധികം ഊർജ്ജമുണ്ടായിരുന്നു എന്നാണ് ഹൃത്വിക് കുറിക്കുന്നത്. ഋഷി കപൂറിനെ പോലെ ഒരു നടനോ മനുഷ്യനോ ഉണ്ടാകില്ലെന്നാണ് താരം ഫേയ്സ്ബുക്കിൽ കുറിച്ചത്.
ഹൃത്വിക് റോഷന്റെ കുറിപ്പ് വായിക്കാം
നിങ്ങളുടെ സ്‍നേഹത്തിൽ പോലും വളരെയധികം ഊർജമുണ്ടായിരുന്നു അതുകൊണ്ട് നിങ്ങൾ വിളിക്കുമ്പോഴെല്ലാം ഞാൻ അനങ്ങാതെ എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു. നിങ്ങള്‍ എന്നോട് സംസാരിക്കുമ്പോള്‍ ജീവിതത്തില്‍ ഒരിക്കൽ പോലും ഇരിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. ചിന്റു അങ്കില്‍ നിന്റെ സിനിമ കണ്ടു, അവൻ നിന്നെ വിളിക്കുന്നുവെന്ന് അച്ഛൻ പറയുമ്പോള്‍ ഞാൻ എഴുന്നേറ്റുപോകും ഹൃദയമിടിപ്പ് കൂടും. മുറിയില്‍ ചുറ്റിനടക്കും. സ്നേഹത്തിന്റെയും ശാസനയും ഏതെന്ന് മറ്റുള്ളവർക്ക് മനസിലാക്കാൻ കഴിയാത്ത അങ്ങയുടെ വാക്കുകളെ നേരിടാനുള്ള തയാറെടുപ്പിലാവും ഞാൻ. എന്റെ ഏറ്റവും ദുര്‍ബലമായ നിമിഷങ്ങളില്‍ നിങ്ങള്‍ എനിക്ക് കരുത്ത് പകര്‍ന്നു. എന്റെ അഭിനയം ഋഷി കപൂര്‍ ഇഷ്‍ടപ്പെട്ടുവെന്ന് പറയുന്നത് എനിക്ക് അമ്പരപ്പായിരുന്നു. എനിക്ക് എന്നിൽ തന്നെ വിശ്വാസമുണ്ടാകാൻ അത് കാരണമായി. ഓരോ തവണ വിളിക്കുമ്പോഴും ഫോണ്‍ എടുക്കാനും കേള്‍ക്കാനും തയ്യാറായതിന് നന്ദി. തെറ്റുകള്‍ ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയതിന് നന്ദി. സ്ഥിരമായ പ്രോത്സാഹനത്തിനും പിന്തുണയ്‍ക്കും നന്ദി ചിന്റു അങ്കിള്‍. നിങ്ങളെപ്പോലെ ഒരു നടനോ മനുഷ്യനോ ഉണ്ടാകില്ല. കഠിനാദ്ധ്വാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് എന്റെ ചെവികളില്‍ അക്ഷരാര്‍ഥത്തില്‍ വിളിച്ചുപറഞ്ഞതിന് നന്ദി. വളരെ നിഷ്‍കളങ്കമായി സത്യസന്ധത പുലര്‍ത്തുന്നതിനാല്‍ നിങ്ങള്‍ പറഞ്ഞ ഓരോ വാക്കും ഞാൻ വിശ്വസിക്കാൻ തയ്യാറായി.. ഞാാനും ഈ ലോകവും താങ്കള്‍ പ്രചോദിപ്പിച്ചതും അടുത്തിടപഴകിയതുമായ എല്ലാവരും താങ്കളെ മിസ് ചെയ്യും. ഒരുപാടൊരുപാട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates