'ചില ദിവസങ്ങൾ തുടങ്ങുന്നത് പ്രതീക്ഷയോടെ, മറ്റുചിലപ്പോൾ എന്നേക്കാൾ വലിയ മടിച്ചിയുണ്ടാകില്ല'; നിങ്ങൾക്കും ഇങ്ങനെയാണോയെന്ന് ശ്രിന്ദ

ലോക്ക്ഡൗൺ തനിക്ക് വലിയ റോളർ കോസ്റ്ററാണ് എന്നാണ് താരം ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്
'ചില ദിവസങ്ങൾ തുടങ്ങുന്നത് പ്രതീക്ഷയോടെ, മറ്റുചിലപ്പോൾ എന്നേക്കാൾ വലിയ മടിച്ചിയുണ്ടാകില്ല'; നിങ്ങൾക്കും ഇങ്ങനെയാണോയെന്ന് ശ്രിന്ദ
Updated on
1 min read

ലോക്ക്ഡൗണിനെ തുടർന്ന് ജീവിതം വീടിനുള്ളിലേക്ക് മാത്രമായി ഒതുങ്ങിയതോടെ നിരവധി പേരാണ് ആശങ്കയിലായത്. ഇതുവരെയുണ്ടായിരുന്ന ജീവിതം നഷ്ടപ്പെട്ടതാണ് പലരേയും ബുദ്ധിമുട്ടിലായത്. ഇപ്പോൾ ലോക്ക്ഡൗൺ അനുഭവങ്ങളെക്കുറിച്ച് മനസു തുറക്കുകയാണ് നടി ശ്രിന്ദ. ലോക്ക്ഡൗൺ തനിക്ക് വലിയ റോളർ കോസ്റ്ററാണ് എന്നാണ് താരം ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. ഓരോ ദിവസവും തന്റെ വ്യത്യസ്ത പതിപ്പുകളെയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ആശങ്കയ്ക്കിടയിലും പ്രതീക്ഷ കൈവിടുന്നില്ല ശ്രിന്ദ. ഈ കാലവു കടന്നുപോകും എന്ന ആത്മവിശ്വാസത്തിലാണ് താരം. 

'ഇത് എനിക്ക് മാത്രമാണോ ഇങ്ങനെ അതോ ഈ ലോക്ക്ഡൗണ്‍ അത്ര വലിയ ഒരു റോളര്‍ കോസ്റ്ററാണോ? ഓരോ ദിവസവും എന്റെ വ്യത്യസ്ത പതിപ്പുകളാണ് ഞാന്‍ കാണുന്നത്. വലിയ പ്രതീക്ഷയോടെയും ഊർജ്ജസ്വലമായിട്ടുമാണ് ചില ദിവസങ്ങളില്‍ എഴുന്നേൽക്കുന്നത്. ചില ദിവസങ്ങളില്‍ എന്നേക്കാള്‍ വലിയ മടിച്ചി വേറെയുണ്ടാകില്ല. ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോകള്‍ നോക്കുന്നതാണ് ആകെ ചെയ്യുന്ന പണി. പിന്നെ തല വേദനിക്കുന്നതുവരെ സിനിമയും സീരിസുമൊക്കെ കാണുന്നതാണ് മടുക്കാത്ത കാര്യം. ഈ ദിവസങ്ങളിലുണ്ടാകുന്ന ആശങ്ക നല്ലതും കൊണ്ടുവരും. ഈ മഹാമാരിയുടെ അടുത്ത ഘട്ടം എന്താവുമെന്നും ഈ സമയം എന്ന് അവസാനിക്കുമെന്നും ചിന്തിക്കും. പക്ഷേ ഇതെല്ലാം കഴിയുമ്പോള്‍ എന്റെ ഉള്ളിലെ ആ ചെറിയ ശബ്ദം എന്നോട് പറയും ലോകം ഇതില്‍ നിന്നും സുഖപ്പെടും, ഈ കാലവും കടന്നുപോകും, കൂടുതല്‍ ശക്തരും, അറിവുള്ളവരും അനുകമ്പയുള്ളവരുമായി നമ്മള്‍ എല്ലാവരും ഇതില്‍ നിന്നും തിരിച്ചു വരും.' ശ്രിന്ദ കുറിച്ചു. 

വീട്ടിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പമാണ് താരം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ കുറിപ്പിനെ പിന്തുണച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. ലോക്ക്ഡൗൺ കാലം പഴയ ഓർമകളിലൂടെ കടന്നുപോവുകയാണ് ശ്രന്ദ. നിരവധി ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഭർത്താവിന്റെ പിറന്നാളിന് വ്യത്യസ്തമായ ഫോട്ടോയാണ് താരം പങ്കുവെച്ചാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com