'ചിലർ നെറ്റി ചുളിച്ചേക്കാം, പക്ഷേ ഇത് ഒരു ആഗ്രഹസഫലീകരണമാണ്'; സിൽക്ക് സ്മിതയായി ദീപ്തി കല്യാണി

കല്യാണിയുടെ മേക്കോവർ ഫോട്ടോഷൂട്ട് വൈറലാകുന്നു
'ചിലർ നെറ്റി ചുളിച്ചേക്കാം, പക്ഷേ ഇത് ഒരു ആഗ്രഹസഫലീകരണമാണ്'; സിൽക്ക് സ്മിതയായി ദീപ്തി കല്യാണി
Updated on: 
1 min read

നടി സിൽക്ക് സ്മിതയായുളള ട്രാൻസ് വുമണും മോഡലുമായ ദീപ്തി കല്യാണിയുടെ മേക്കോവർ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ ഒരു പരീക്ഷണമായിരുന്നു ഈ ഫോട്ടോഷൂട്ടെന്നാണ് ദീപ്തിയുടെ വാക്കുകൾ. ദീ‌പ്തിയെ പിന്തുണച്ച് ട്രാൻസ് വിഭാ​ഗത്തിലെ നിരവധിപ്പേർ രം​ഗത്തെത്തുകയും ചെയ്തു.

"ഇന്ത്യൻ സിനിമയിൽ ഇത്രയധികം ആരാധകരെ സമ്പാദിച്ച ഒരു അഭിനേത്രി ഉണ്ടാകില്ല, അതെ സിൽക്ക് സ്മിത എന്ന മാദകസൗന്ദര്യം, ഇന്നും നമ്മൾ മലയാളികൾ മനസ്സിൽ സൂക്ഷിക്കുന്നു, ഒരു അർട്ടിസ്റ്റ് എന്ന നിലയിൽ എനിക്ക് അവരുടെ വേഷം എത്രത്തോളം ചേരും എന്നറിയില്ല, എങ്കിലും ഒരു പരീക്ഷണമായിരുന്നു, ഇന്നും ഈ നടിയോടു അസൂയയാണ്", മേക്കോവർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് ദീപ്തി കുറിച്ചു.

ചിലർ നെറ്റി ചുളിച്ചേക്കാമെങ്കിലും ഇത് ഒരു തരം ആഗ്രഹസഫലീകരമാണെന്നാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ ദീപ്തിയുടെ പ്രകടനത്തെക്കുറിച്ച് പറഞ്ഞത്.

"ചിലർ നെറ്റി ചുളിച്ചേക്കാം, പക്ഷേ ഇത് ഒരു തരം ആഗ്രഹസഫലീകരമാണ്, ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വശ്യസൗന്ദര്യത്തിന് ഉടമ സിൽക് സ്മിത എന്നു മാത്രമെ എനിക്കഭിപ്രായം ഉള്ളു, അവരുടെ കണ്ണുകൾ, ചിരി, ശരീരഭംഗി, അതിനേക്കാൾ ഉപരി നല്ലൊരു മനസ്സ്, ആ ഭംഗി  പൂർണമായി ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും എന്റെ മകൾ ദീപ്തി അവളുടെ കഴിവ് തെളിയിച്ചതിൽ അഭിമാനം, ഇനിയും ഇതിന്റെ നൃത്തചുവടുകളുമായി നിന്നെ ബി​ഗ് സ്ക്രീനിൽ കാണാൻ ഞാൻ പ്രാർത്ഥിക്കുന്നു, എന്നും നന്മകൾ ഉണ്ടാകട്ടെ" എന്നായിരുന്നു രഞ്ജുവിന്റെ വാക്കുകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com