

പട്ടാപകൽ നടുറോട്ടിൽ ചീറിപ്പായുന്ന ഓട്ടോയിലിരുന്ന് നിലവിളിക്കുകയാണ് നടി നവ്യ നായർ. പ്രിയതാരത്തിന്റെ ഈ പുതിയ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യ അഭിനയത്തിലേക്ക് തിരിച്ചെത്തുന്ന പുതിയ സിനിമ ഒരുത്തീയുടെ ചിത്രീകരണത്തിനിടെ പകർത്തിയ വിഡിയോ ആണിത്.
വളരെ വേഗത്തിൽ പോകുന്ന ഓട്ടോ വെറും രണ്ട് കയറിൽ കറക്കി എടുക്കുന്നതും വിഡിയോയിൽ കാണാനാകും. ഓട്ടോയുടെ അകത്ത് യാത്രക്കാരിയായി നവ്യയെ കാണാം. പേടി കൊണ്ട് നിലവിളിച്ചാണ് നവ്യയുടെ യാത്ര.
സ്റ്റണ്ട് ആർടിസ്റ്റുകളായ ജോളി സെബാസ്റ്റ്യനും അമിത് ജോളിയുമാണ് നവ്യയ്ക്കൊപ്പമുള്ളത്. ജോളിയാണ് ഓട്ടോ ഓടിക്കുന്നത്. കൊച്ചി പനമ്പള്ളി നഗറിൽ ചിത്രീകരിച്ച രംഗമാണ് ഇതെന്നാണ് വിഡിയോയിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്.നവ്യ തന്നെയാണ് ഈ വിഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചത്.
ബോട്ടിലെ കണ്ടക്ടറായ വീട്ടമ്മയുടെ വേഷമാണ് ചിത്രത്തിൽ നവ്യ അവതരിപ്പിക്കുന്നത്. നവ്യക്കൊപ്പം വിനായകൻ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വി.കെ. പ്രകാശ് ആണ് സംവിധാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates