ചെത്തിപ്പൂവും പിടിച്ച് പ്രണയാര്‍ദ്രയായി അനു സിത്താര; ആരാധകരുടെ മനം കവർന്ന് പൂവേ സെംപൂവേ വിഡിയോ 

ചെത്തിപ്പൂവും പിടിച്ച് പ്രണയാര്‍ദ്രയായി അനു സിത്താര; ആരാധകരുടെ മനം കവർന്ന് പൂവേ സെംപൂവേ വിഡിയോ 

അവസാനത്തോടടുക്കുമ്പോൾ വരികൾ പറയാതെ ക്യാമറ നോക്കി ചിരിക്കുകയാണ് അനു
Published on

‘പൂവേ സെംപൂവേ നിൻ വാസം വരും....’ എന്ന പ്രണയഗാനത്തിനു ചുവടുവയ്ക്കുന്ന നടി അനു സിത്താരയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. പാട്ടിനൊപ്പം ചുണ്ടുകൾ ചലിപ്പിച്ച് പ്രണയാർദ്രമായായാണ് നടി വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ചെത്തിപ്പൂവും കൈയ്യിൽ പിടിച്ചുകൊണ്ടാണ് താരത്തിന്റെ പ്രകടനം. 

വിഡിയോയുടെ അവസാനത്തോടടുക്കുമ്പോൾ വരികൾ പറയാതെ ക്യാമറ നോക്കി ചിരിക്കുകയാണ് അനു. നടി തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച ഈ വിഡിയോയ്ക്ക് ധാരാളം കമന്റുകളും ലഭിച്ചുകഴിഞ്ഞു. നടിയുടെ ചുവടുകളും മുഖഭാവങ്ങളും ആരാധകരുടെ മനം കവർന്നിരിക്കുകയാണ്. വിഡിയോയിൽ അനുവിന്റെ ലിപ്സിങ്ക് ശരിയല്ലെന്നും സിനിമകളിൽ എപ്പോഴും ഓരേ തരത്തിലുള്ള വേഷങ്ങൾ തന്നെ തിരഞ്ഞെടുക്കുന്നു എന്നുമെല്ലാം കമന്റ് ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്.

1988–ൽ പുറത്തിറങ്ങിയ ബി. ലെനിൻ ചിത്രം ‘സൊല്ല തുടിക്കുതു മനസ്’ലെ ​ഗാനമാണിത്. യേശുദാസും സുനന്ദയും ചേർന്ന് ആലപിച്ചിരിക്കുന്ന ​ഗാനത്തിന് ഈണം പകർന്നത് ഇളയരാജയാണ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com